സംസ്ഥാന കോൺഗ്രസിൽ സതീശനിസം അവസാനിച്ചെന്ന് പിവി അൻവർ; 'അടുത്ത തെരഞ്ഞെടുപ്പിൽ എന്ത് വില കൊടുത്തും യുഡിഎഫിനെ സഹായിക്കും'

Published : Oct 25, 2025, 11:04 AM IST
pv anvar

Synopsis

സംസ്ഥാന കോൺഗ്രസിൽ സതീശനിസം അവസാനിച്ചെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. അടുത്ത തെരഞ്ഞെടുപ്പിൽ ഒരു ഉപാധിയുമില്ലാതെ യുഡിഎഫിനെ സഹായിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട പിണറായി സർക്കാർ വർഗീയവത്കരണം നടത്തുകയാണെന്നും അൻവർ.

മലപ്പുറം: സംസ്ഥാന കോൺഗ്രസിൽ സതീശനിസം അവസാനിച്ചെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. താനും തൻ്റെ പാർട്ടിയും എന്ത് വില കൊടുത്തും അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിക്കുമെന്നും യുഡിഎഫിനൊപ്പം നിൽക്കാൻ ഒരു ഉപാധിയും വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മാത്രം നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി പിഎം ശ്രീ പദ്ധതിയിൽ തീരുമാനം എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലമ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത് സർക്കാരിൽ നിന്ന് താൻ ഇറങ്ങി വരാനുണ്ടായ ഓരോ കാരണവും അടിവരയിടുകയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ചേർന്ന് സംസ്ഥാനത്ത് വർഗീയവത്കരണമാണ് സിപിഎം നടത്തുന്നത്. ഒരു ബജറ്റിൻ്റെ ഒരു ശതമാനം പോലും വരാത്ത 1500 കോടിക്ക് വേണ്ടിയാണ് കേരളത്തിൻ്റെ മതേതരത്വം വിറ്റു തുലച്ചത്. എന്തിനാണ് മുഖ്യമന്ത്രി ദില്ലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടത്? ദില്ലിയിലെ ഓഫീസിൽ വച്ചല്ല, ആഭ്യന്തര മന്ത്രിയുടെ വസതിയിലായിരുന്നു സൽക്കാരം. ആർഎസ്എസുമായും ബിജെപിയുമായും പിണറായി സർക്കാർ നടത്തിവരുന്ന അധാർമികമായ ബന്ധം അടിവരയിടുന്നതാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ