അൻവറിനെ വധിക്കാൻ ഗൂഢാലോചന: 3 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ

Published : Jul 30, 2020, 03:05 PM ISTUpdated : Jul 30, 2020, 06:50 PM IST
അൻവറിനെ വധിക്കാൻ ഗൂഢാലോചന: 3 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിൽ

Synopsis

പി വി അൻവറിന്‍റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്, റീഗൾ എസ്റ്റേറ്റ് ഉടമ ജയ മുരുഗേഷ് ഭർത്താവ് മുരുഗേഷ് നരേന്ദ്രൻ എന്നിവരുള്‍പ്പടെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. 

മലപ്പുറം: പി വി അൻവര്‍ എംഎല്‍എയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ  വിപിൻ, ജിഷ്ണു, അഭിലാഷ്, എന്നിവരാണ് കസ്റ്റഡിയിലായത്. കണ്ണൂർ പഴയങ്ങാടി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, പി വി അൻവർ എംഎൽഎയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന പി വി അൻവർ എംഎൽഎയുടെ പരാതിയില്‍ മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്, റീഗൾ എസ്റ്റേറ്റ് ഉടമ ജയ മുരുഗേഷ് ഭർത്താവ് മുരുഗേഷ് നരേന്ദ്രൻ എന്നിവരുള്‍പ്പടെ 10 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതേസമയം, മൂന്ന് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് പഴയങ്ങാടിയിലെത്തി കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുകയാണ്. 

അൻവറിനെ വധിക്കാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ കസ്റ്റഡിയിലെടുത്തവരെ മലപ്പുറത്തേക്ക് കൊണ്ടുപോകും. സംഘത്തിലെ നാലാമനായ മഴൂർ സ്വദേശി ലിനീഷ് നാട്ടിലില്ലെന്നാണ് സൂചന. പയ്യന്നൂരിലെ സിപിഎം നേതാവായിരുന്ന ധൻരാജ് വധക്കേസിലെ രണ്ടാം പ്രതിയാണ് ഇപ്പോൾ കസ്റ്റഡിയിലായ വിപിൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാരഡി ഗാന വിവാദം; 'പാർട്ടി പാട്ടിന് എതിരല്ല, ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല', പ്രതികരിച്ച് രാജു എബ്രഹാം
വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്