പി.വി. അൻവർ മമതക്കൊപ്പം വാർത്താസമ്മേളനം നടത്തും; കേരളത്തിലെ ഏകോപന ചുമതല മഹുവക്കും സുസ്മിത ദേവിനും

Published : Jan 11, 2025, 12:11 AM IST
പി.വി. അൻവർ മമതക്കൊപ്പം വാർത്താസമ്മേളനം നടത്തും; കേരളത്തിലെ ഏകോപന ചുമതല മഹുവക്കും സുസ്മിത ദേവിനും

Synopsis

സ്വതന്ത്ര എംഎൽഎയായ അൻവറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാർട്ടയിൽ ചേർന്നാൽ അയോഗൃത പ്രശ്നമുണ്ട്. ഇതിൽ പി വി അൻവർ നിയമോപദേശം തേടിയെന്നാണ് വിവരം. 

മലപ്പുറം: തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി വി അൻവർ എംഎൽഎ ഇന്ന് കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി വാർത്താസമ്മേളനം നടത്തും. ഇന്നലെയാണ് പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അംഗത്വം സ്വീകരിച്ചത്. അടുത്ത മാസം ആദ്യത്തോടെ മമതാ ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലി നടത്താനാണ് അൻവറിന്റെ നീക്കം. പൂർണ്ണമായ അംഗത്വത്തിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെയാണ് അൻവർ എത്തുക.

നിലവിൽ ടിഎംസിയുടെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. ഒപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപ്പിക്കാൻ എംപിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവർക്ക് മമതാ ബാനർജി ചുമതല നൽകിയെന്നാണ് വിവരം. എന്നാൽ അൻവറിന്റെ എംഎൽഎ സ്ഥാനം സംബന്ധിച്ചാണ് നിലവിൽ ആശങ്ക നിലനിൽക്കുന്നത്.

സ്വതന്ത്ര എംഎൽഎയായ അൻവറിന് നിയമസഭയുടെ കാലാവധി തീരും വരെ മറ്റൊരു പാർട്ടയിൽ ചേർന്നാൽ അയോഗൃത പ്രശ്നമുണ്ട്. ഇതിൽ പി വി അൻവർ നിയമോപദേശം തേടിയെന്നാണ് വിവരം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുട്ടികളുടേത് ഉൾപ്പെടെ അശ്ലീല വീഡിയോകൾ വിറ്റു; ചുങ്കത്തറ സ്വദേശിയായ 20കാരൻ അറസ്റ്റിൽ
വമ്പൻ നീക്കവുമായി ബിജെപി, ട്വന്‍റി 20 എൻഡിഎ മുന്നണിയിലേക്ക്, രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും കൂടിക്കാഴ്ച നടത്തി; പ്രഖ്യാപനം ഉടൻ