ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ പിവി ശ്രീനിജൻ എംഎൽഎയും പരാതി നൽകി

Published : Jan 23, 2024, 04:57 PM IST
ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ പിവി ശ്രീനിജൻ എംഎൽഎയും പരാതി നൽകി

Synopsis

സാബു എം ജേക്കബിന്റെ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് ഇത് വരെ മൂന്ന് പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്

കൊച്ചി: പാര്‍ട്ടി പരിപാടിയിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ട്വന്റി20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബിനെതിരെ പിവി ശ്രീനിജിൻ എംഎൽഎ പരാതി നൽകി. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണം എന്നാണ് ആവശ്യം. ഞായറാഴ്ച കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വന്റി ട്വന്റി മഹാ സമ്മേളനത്തിൽ  നടത്തിയ പ്രസംഗത്തിൽ സാബു എം ജേക്കബ്, പിവി ശ്രീനിജിനെ വൃത്തികെട്ട ജന്തുവെന്ന് അധിക്ഷേപിച്ച് സംസാരിച്ചതായി പരാതിയിൽ പറയുന്നു. വിഷയത്തിൽ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ പുത്തൻകുരിശ് ഡിവൈഎസ്പിക്ക് പരാതി നൽകി. പരാതിയിലെ കാര്യങ്ങൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പുത്തൻ കുരിശ് പൊലീസ് വ്യക്തമാക്കി. സാബു എം ജേക്കബിന്റെ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് ഇത് വരെ മൂന്ന് പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു