'നമ്മള് നല്ല കാര്യം ചെയ്യുന്നതിനാ നമ്മളോട് ഇങ്ങനെ ചെയ്യുന്നത്'; ഹരിതകർമസേനയുടെ മാലിന്യ ചാക്കിനൊപ്പം പെരുമ്പാമ്പ്, ചാക്കിലാക്കി കെട്ടി വെച്ച നിലയിൽ

Published : Jul 24, 2026, 12:45 PM IST
python

Synopsis

‘ഇന്ന് അവിടെ പോയപ്പോൾ ചാക്ക് കാലിച്ചാക്കാണെന്ന് കരുതി എടുത്തതാ. കൂടെയുള്ള ഒരാൾ എടുത്ത് കെട്ടഴിച്ചു. കമ്പി അഴിച്ചപ്പോ പാമ്പ് ഒരൊറ്റ ചാട്ടം. നാട്ടുകാര് ചെയ്യുന്ന ഓരോ ദ്രോഹങ്ങളാണ് നമ്മളോട്.’

കോഴിക്കോട്: ഹരിത കർമസേന ശേഖരിച്ച മാലിന്യത്തിനൊപ്പം പാമ്പ്. കൊയിലാണ്ടി ന​ഗരസഭയിലെ ഇരുപതാം വാർഡിലാണ് സംഭവം. ഹരിതകർമസേനാം​ഗം ചാക്ക് അഴിച്ചപ്പോൾ പാമ്പ് പുറത്തേക്ക് ചാടി. സംഭവത്തെ കുറിച്ച് ഹരിത കർമസേനാം​ഗം പറയുന്നതിങ്ങനെ, ‘’ഇരുപതാം വാർഡിൽ, ചാക്ക് കെട്ട് അട്ടി വെച്ചതിന്റെ കൂടെ ഒരു ചാക്കിൽ, പെരുമ്പാമ്പിനെ ഇട്ടിട്ട് കമ്പികൊണ്ട് കെട്ടി, എന്നിട്ട് അതിനെ വേറൊരു ചാക്കിലാക്കി കവറിന്റെ കൂടെ വെച്ചിരിക്കുന്നു. ഞങ്ങളിത് അറിയാതെ എടുത്ത് ബിന്നിൽ കൊണ്ടിട്ടു. ഇന്ന് അവിടെ പോയപ്പോൾ ചാക്ക് കാലിച്ചാക്കാണെന്ന് കരുതി എടുത്തതാ. കൂടെയുള്ള ഒരാൾ എടുത്ത് കെട്ടഴിച്ചു. കമ്പി അഴിച്ചപ്പോ പാമ്പ് ഒരൊറ്റ ചാട്ടം. നാട്ടുകാര് ചെയ്യുന്ന ഓരോ ദ്രോഹങ്ങളാണ് നമ്മളോട്. നമ്മള് നല്ല കാര്യം ചെയ്യുന്നതിനാ നമ്മളോട് ഓരോരുത്തര് ഇങ്ങനെ ചെയ്യുന്നത്?''

ന​ഗരസഭ സെക്രട്ടറിക്ക് പരാതി നൽകിയതായി ഹരിത കർമസേന അറിയിച്ചു. കൊയിലാണ്ടി ന​ഗരസഭയിൽ നിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന അം​ഗങ്ങൾക്കാണ് ഈ ദുരനുഭവമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ശേഖരിച്ച മാലിന്യങ്ങളിലാണ് പാമ്പിനെയും കെട്ടിവെച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഒരുങ്ങുകയാണ് ന​ഗരസഭ അധികൃതർ.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി; കർശന നടപടിക്ക് നിർദേശം, പരാതി ആഭ്യന്തര വകുപ്പിന് കൈമാറി
പയ്യന്നൂരിൽ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം