പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് നാല് ക്വട്ടേഷൻ ഗ്രൂപ്പുകൾ ചേർന്ന്; പിന്നിൽ ഖത്തർ പ്രവാസിയെന്ന് അന്വേഷണ സംഘം

Published : Jan 02, 2026, 08:38 PM IST
kidnap video

Synopsis

പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടികൊണ്ടു പോയത് നാല് ക്വട്ടേഷൻ ഗ്രൂപ്പുകൾ ചേർന്നാണെന്നും ഇവർക്ക് ക്വട്ടേഷൻ നൽകിയത് കാസർഗോഡ് സ്വദേശിയായ ഖത്തർ പ്രവാസി റഫീഖ് ആണെന്നും പൊലീസ് കണ്ടെത്തി

പാലക്കാട്: പാലക്കാട്‌ ചാലിശ്ശേരിയിൽ പ്രവാസി വ്യവസായി മുഹമ്മദാലിയെ തോക്ക്ചൂണ്ടി തട്ടികൊണ്ടു പോയ സംഭവത്തിൽ നിർണായക ഘട്ടത്തിലെത്തി അന്വേഷണ സംഘം. കഴിഞ്ഞ മാസം ആറിന് കൃത്യം നിർവഹിച്ചത് നാല് ക്വട്ടേഷൻ ഗ്രൂപ്പുകൾ ചേർന്നാണെന്നും ഇവർക്ക് ക്വട്ടേഷൻ നൽകിയത് കാസർഗോഡ് സ്വദേശിയായ ഖത്തർ പ്രവാസി റഫീഖ് ആണെന്നും പൊലീസ് കണ്ടെത്തി. 

റഫീഖിനു പിന്നിൽ വ്യവസായി മുഹമ്മദാലിയുമായി ഏറ്റവും അടുപ്പമുള്ളവരാണെന്നാണ് സൂചന. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റഫീഖ് നിലവിൽ ഖത്തറിലാണ്. അതേസമയം തട്ടികൊണ്ടുപോയതിൽ പങ്കാളികളായ 10 പേരാണ് നിലവിൽ പിടിയിലായത്. 6 പ്രധാന പ്രതികൾ ഒളിവിലാണ്. കഴിഞ്ഞ ദിവസം നടത്തിയ തിരിച്ചറിയൽ പരേഡിൽ 4 പ്രതികളെ മുഹമ്മദാലി സ്ഥിരീകരിച്ചു. ഷൊർണ്ണൂർ ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയി വീട്ടിൽ ബന്ധിയാക്കി മർദിച്ചെങ്കിലും സാഹസികമായി രക്ഷപ്പെട്ടതോടെയാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

‌‌‌`വെള്ളാപ്പള്ളിയുടേത് മറുപടി അർഹിക്കാത്ത പ്രസ്താവനകൾ'; വെള്ളാപ്പള്ളി നടേശന്റെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്ലീംലീഗ്
തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയം; പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍, 'മുമ്പേ മുന്നറിയിപ്പ് നല്‍കിയത്, ജനം മാറ്റം ആഗ്രഹിച്ചു'