2024 ൽ മത്സരിക്കുമ്പോൾ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്മകൾ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ശശി തരൂര്‍ പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പറയാന്‍ ഉണ്ടെന്ന് ശശി തരൂര്‍ എംപി. മുമ്പേ മുന്നറിയിപ്പ് നല്‍കിയതാണ്. 2024 ൽ മത്സരിക്കുമ്പോൾ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്മകൾ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ശശി തരൂര്‍ പറയുന്നു. സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നു. സർക്കാരിനെ ജനങ്ങള്‍ അത്രത്തോളം മടുത്തു. അതിന് അവർ വോട്ട് ചെയ്തത് ബിജെപിക്കായിപ്പോയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശി തരൂർ പാതി ബിജെപിക്കാരൻ എന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയോടും തരൂർ പ്രതികരിച്ചു. എത്രയോ തവണ കേട്ട കാര്യമാണിത്. താൻ എഴുതുന്നത് പൂർണമായി വായിക്കണം എന്നായിരുന്നു തരൂരിന്‍റെ പ്രതികരണം.

YouTube video player