Latest Videos

അടിസ്ഥാനസൗകര്യം പോലുമൊരുക്കാതെ അതിഥി തൊഴിലാളികൾക്ക് ക്വാറന്റൈൻ; പ്രതിഷേധവുമായി നാട്ടുകാർ

By Web TeamFirst Published Jul 1, 2020, 9:46 PM IST
Highlights

ജാർ‌ഖണ്ഡ് സ്വദേശികളായ തൊഴിലാളികളെ ഇവർ നേരത്തെ താമസിച്ചിരുന്ന കണ്ടെയ്നറിൽ തന്നെ ക്വാറന്റൈൻ ചെയ്യാനാണ് പഞ്ചായത്തിന്റെ തീരുമാനം. പൊട്ടിപ്പൊളിഞ്ഞ ഈ കണ്ടെയ്നറിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

തിരുവനന്തപുരം: അടിസ്ഥാന സൗകര്യം പോലും ഇല്ലാത്ത സ്ഥലത്ത് ജാർഖണ്ഡിൽ നിന്നെത്തിയ തൊഴിലാളികളെ ക്വാറന്റൈനിലാക്കിയെന്ന് ആക്ഷേപം. കാഞ്ഞിരക്കുളം കല്ലുവിളയിലാണ് സംഭവം. ഇതിൽ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി.

ജാർ‌ഖണ്ഡ് സ്വദേശികളായ തൊഴിലാളികളെ ഇവർ നേരത്തെ താമസിച്ചിരുന്ന കണ്ടെയ്നറിൽ തന്നെ ക്വാറന്റൈൻ ചെയ്യാനാണ് പഞ്ചായത്തിന്റെ തീരുമാനം. പൊട്ടിപ്പൊളിഞ്ഞ ഈ കണ്ടെയ്നറിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തൊഴിലാളികൾക്ക് സുരക്ഷിതമായ ക്വാറന്റൈൻ സംവിധാനം ഒരുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. 

കാരോട് ബൈപാസിന്റെ പണി പുനരാരംഭിക്കുന്നതിനാണ് 60 തൊഴിലാളികളെ ജാർഖണ്ഡിൽ നിന്ന് തിരികെക്കൊണ്ടുവന്നത്. കാഞ്ഞിരംകുളം പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടില്ലെന്നും  നാട്ടുകാർക്ക് പരാതിയുണ്ട്. 

Read Also: കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സയ്ക്കായി ഫ്ലാറ്റ് ഏറ്റെടുത്ത നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു...
 

click me!