
തിരുവനന്തപുരം: കോളേജ് തലങ്ങളില്‍ പ്രൊഫഷണല്‍ സ്പോര്‍ട്സ് ലീഗുകള്‍ സംഘടിപ്പിക്കുന്നതിനെപ്പറ്റി പ്രാഥമിക രൂപരേഖ തയ്യാറാക്കാന്‍ സമിതി രൂപീകരിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. രൂപരേഖ ലഭിച്ച ശേഷം വേണ്ട നടപടിക്രമങ്ങള്‍ ആലോചിക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇതിന് ധാരണയായതെന്ന് മന്ത്രി അറിയിച്ചു.
'അന്താരാഷ്ട്ര സ്പോര്‍ട്സ് ഉച്ചകോടിയില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചായിരുന്നു കായിക വകുപ്പ് മന്ത്രിയുമായി ചേംബറില്‍ കൂടിക്കാഴ്ച നടത്തിയത്. കോളേജ് തലത്തില്‍ സ്പോര്‍ട്സിന് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നതും അതുവഴിയുള്ള വരുമാന സാധ്യത കണ്ടെത്തലും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കോളേജ് തലങ്ങളില്‍ സ്പോര്‍ട്സ് ലീഗ് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന കാര്യത്തില്‍ ഒരു രൂപരേഖ തയ്യാറാക്കാനാണ് സമിതിയെ ചുമതലപ്പെടുത്തുക.' സ്പോര്‍ട്സ് ലീഗ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 60 ലക്ഷം രൂപ നല്‍കാമെന്ന് കായികവകുപ്പ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു.
20കാരിയുടെ മരണം: 'മൊബൈല്‍ നഷ്ടമായതില്‍ ദുരൂഹത', കൊലപാതകത്തിന് കേസെടുത്ത് പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam