ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് നിക്ഷേപ തട്ടിപ്പ്: സ്ഥാപനത്തിന്റെയും ഉടമകളുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

Published : Nov 12, 2025, 08:55 PM IST
 court

Synopsis

സ്വത്തിടപാടുകള്‍ മരവിപ്പിക്കാന്‍ ജില്ലാ രജിസ്ട്രാര്‍ക്ക് നിർദ്ദേശം നൽകി. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങൾ ജില്ലാ പോലീസ് മേധാവി നൽകണം.ബഡ്‌സ് ആക്ട് പ്രകാരമാണ് ബന്ധപ്പെട്ട തഹസില്‍ദാര്‍മാർക്ക് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ നിർദ്ദേശം നൽകിയത്.

കോഴിക്കോട് : ഉയര്‍ന്ന പലിശയും കമീഷനും വാഗ്ദാനം ചെയ്ത് പൊതു ജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുകയും തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കാതെ വഞ്ചിക്കുകയും ചെയ്ത ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും കോഴിക്കോട് ജില്ലയിലെ എല്ലാ സ്ഥാവരജംഗമ വസ്തുക്കളും താല്‍ക്കാലികമായി കണ്ടുകെട്ടാന്‍ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് ഉത്തരവിട്ടു. ബഡ്‌സ് ആക്ട് പ്രകാരമാണ് ബന്ധപ്പെട്ട തഹസില്‍ദാര്‍മാർക്ക് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ നിർദ്ദേശം നൽകിയത്. 

സ്വത്തിടപാടുകള്‍ മരവിപ്പിക്കാന്‍ ജില്ലാ രജിസ്ട്രാര്‍ക്ക് നിർദ്ദേശം നൽകി. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങൾ ജില്ലാ പോലീസ് മേധാവി നൽകണം. സ്ഥാപന ഉടമകളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പട്ടിക തയാറാക്കി അവ കണ്ടുകെട്ടി ജില്ലാ പോലീസ് മേധാവിക്ക് അടിയന്തിരമായി കൈമാറാന്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കും നിർദ്ദേശം നൽകി. ഇതോടൊപ്പം ജില്ലയിലെ ബാങ്കുകള്‍/ട്രഷറികള്‍/സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ആരംഭിച്ച അക്കൗണ്ടുകളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ലീഡ് ബാങ്ക് മാനേജര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്
ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്