പരാതി നൽകിയിട്ട് തിരിഞ്ഞ് നോക്കിയില്ല; മ്യൂസിയം പൊലീസ് സ്റ്റേഷനെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ

By Web TeamFirst Published Apr 28, 2021, 1:57 PM IST
Highlights

എന്നാൽ ആരോപണം മ്യൂസിയം പൊലീസ് നിഷേധിച്ചു. പരാതി ഇ മെയിലിൽ അയച്ചതായി ശ്രീലേഖ അറിയിച്ചിരുന്നുവെന്നും എന്നാൽ അത് ഇത് വരെ ലഭിച്ചിട്ടില്ലെന്നുമാണ് വിശദീകരണം.

തിരുവനന്തപുരം: മ്യൂസിയം പൊലീസിനെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ. സാമ്പത്തിക തട്ടിപ്പിനിരയായി പരാതി നൽകിയിട്ടും പൊലീസ് അവഗണച്ചെന്നാണ് ശ്രീലേഖയുടെ പരാതി. പരാതി ഇ മെയിലിൽ നൽകിയിട്ടും നേരിട്ട് വിളിച്ച് പറഞ്ഞിട്ടും മ്യൂസിയം പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് മുൻ ഡിജിപി പരാതിപ്പെടുന്നു.

മുമ്പ് നാല് തവണ താൻ നൽകിയ പരാതിയിലും ഇതേ അനുഭവമാണെന്നും ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മ്യൂസിയം സ്റ്റേഷൻ പരിധിയിലെ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു. ഓൺലൈനിൽ പറ്റിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയിലാണ് മുൻ ഡിജിപിക്ക് ദുരനുഭവം ഉണ്ടായത്.

എന്നാൽ ആരോപണം മ്യൂസിയം പൊലീസ് നിഷേധിച്ചു. പരാതി ഇ മെയിലിൽ അയച്ചതായി ശ്രീലേഖ അറിയിച്ചിരുന്നുവെന്നും എന്നാൽ അത് ഇത് വരെ ലഭിച്ചിട്ടില്ലെന്നുമാണ് വിശദീകരണം.

 

click me!