
കാഞ്ഞിരമറ്റം: ഓടികൊണ്ടിരുന്ന ട്രെയിനിൽ യുവതിക്കു നേരെ ആക്രമണം. ഇന്ന് രാവിലെ പുനലൂർ പാസഞ്ചറിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിയെയാണ് അജ്ഞ്ഞാതൻ ഉപദ്രവിച്ചത്. കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ വിശദമായ പരിശോധന തുടരുകയാണ്.
വളയും മാലയും ഊരി നൽകാൻ പ്രതി അവശ്യപ്പെട്ടെന്ന് പരുക്ക് പറ്റിയ യുവതി മൊഴി നൽകിയിട്ടുണ്ട്. മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് വിശദമാക്കി. ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ അജ്ഞാതന്‍ ട്രെയിന്‍ കംപാര്‍ട്ടമെന്‍റിലേക്ക് കയറിയ അജ്ഞാതന്‍ രണ്ട് ഡോറുകളും അടച്ചു. സ്ക്രൂ ഡ്രൈവര്‍ കൈവശമുണ്ടായിരുന്ന ഇയാള്‍ ഭീഷണിപ്പെടുത്തി. മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്.
സൗമ്യവധക്കേസില്‍ വധശിക്ഷ റദ്ദാക്കി; ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം
കാഞ്ഞിരമറ്റം സ്റ്റേഷനിലാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്. അക്രമി തള്ളിയിട്ടതാണോ അതോ യുവതി പ്രാണരക്ഷാര്‍ത്ഥം ചാടിയതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതി ഒരു കണ്ണിനു മാത്രം കാഴ്ച്ച ഉള്ള ആളെന്നു റയിൽവേ സരക്ഷണ സേന വിശദമാക്കുന്നത്. ഇയാളെ പിടികൂടാൻ ശ്രമം തുടങ്ങിയെന്നും ആര്‍പിഎഫ് പ്രതികരിച്ചു. കവർച്ച ആയിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് സൂചനയെന്നും ആര്‍പിഎഫ് വിശദമാക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍ റിസര്‍വ്വ് ചെയ്ത ടിക്കറ്റുമായല്ലാതെ യാത്ര ചെയ്യാന്‍ അനുമതിയില്ലാത്ത സാഹചര്യമാണ് ട്രെയിനുകളില്‍ നിലവിലുള്ളത്.
സൗമ്യ: കേരളത്തെ നടുക്കിയ കൊടുംക്രൂരതയ്ക്ക് പത്ത് വയസ്, തോരാത്ത കണ്ണീരോടെ അമ്മ സുമതി
2011 ഫെബ്രുവരി ഒന്നിന് 22കാരിയായിരുന്ന സൗമ്യ ട്രെയിൻ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ടിരുന്നു. എറണാകുളത്ത് നിന്ന് ഷൊർണൂരേക്ക് വന്ന പാസഞ്ചർ ട്രെയിനിന്റെ വനിതാ കംപാർട്മെന്റിൽ അതിക്രമിച്ച് കടന്നായിരുന്നു ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചത്. ഇയാൾ സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് അതിക്രൂരമായ ബലാത്സംഗത്തിന് വിധേയയാക്കിയെന്നും വീഴ്ചയുടെയും അതിക്രമത്തിന്റെയും ഭാഗമായി സൗമ്യ കൊല്ലപ്പെട്ടുവെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam