തൃശൂർ രാഗം സുനിൽ വധശ്രമക്കേസ്: സിനിമാനിർമാതാവ് റാഫേലിനെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്

Published : Nov 28, 2025, 10:52 AM ISTUpdated : Nov 28, 2025, 11:00 AM IST
rafeal look out notice

Synopsis

പ്രവാസി വ്യവസായിയായ റാഫേലിനെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. അതേസമയം, റാഫേലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ പൊഴോലിപറമ്പിലിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയാണ്. നിലവിൽ ഇരിങ്ങാലക്കുടയിലെ വീട് പൂട്ടിയ നിലയിലാണ്.

തൃശൂർ: തൃശൂർ രാഗം സുനിൽ വധശ്രമക്കേസിൽ പ്രതി റാഫേലിനെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്. പ്രവാസി വ്യവസായിയായ റാഫേലിനെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്. അതേസമയം, റാഫേലിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളുടെ പൊഴോലിപറമ്പിലിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയാണ്. നിലവിൽ ഇരിങ്ങാലക്കുടയിലെ വീട് പൂട്ടിയ നിലയിലാണ്. സിനിമ നിർമാതാവും ഇരിങ്ങാലക്കുടയിലെ തിയറ്റർ ഉടമയുമാണ് റാഫേൽ.

സുനിലുമായുളള സാമ്പത്തിക തർക്കത്തിൽ റാഫേൽ ക്വട്ടേഷൻ കൊടുത്തെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. റാഫേലിനെ ഇന്ത്യയിൽ വിമാനമിറങ്ങിയാൽ പിടികൂടാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. എല്ലാ വിമാനത്താവളങ്ങളിലേയ്ക്കും ലുക്കൗട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. അതേസമയം, തന്നെ വെട്ടിക്കൊല്ലാൻ സിജോയ്ക്ക് ക്വട്ടേഷൻ നൽകിയത് റാഫേൽ ആണെന്ന് സുനില്‍ ആരോപിച്ചിരുന്നു. സിനിമ വിതരണത്തിലെ സാമ്പത്തിക ഇടപാടിനെ ചൊല്ലി റാഫേലുമായി തർക്കമുണ്ടായി. ഒരു വർഷം മുമ്പ് സിജോ ഭീഷണിപ്പെടുത്തിയത് റാഫേൽ പറഞ്ഞിട്ടാണ്. സിജോയും റാഫേലും ഒരു വർഷം മുമ്പത്തെ കേസിൽ കൂട്ടുപ്രതികളാണ്. സുനിലിനെ വെട്ടിയ കേസിൽ റിമാൻഡിലാണ് സിജോ. 

ഇരിങ്ങാലക്കുട മാസ് തിയറ്റർ ഉടമയാണ് റാഫേൽ പൊഴോലി പറമ്പിൽ. സുനിലിനെ വെട്ടിയ രണ്ട് ഗുണ്ടകൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനായിരുന്നു. ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകിയ സിജോ നേരത്തെ പിടിയിലായിരുന്നു. ഒരു വർഷം മുമ്പ് തിയേറ്ററിൽ വന്ന് സുനിലിനെ ഭീക്ഷണിപ്പെടുത്തിയ കേസിൽ പ്രതിയാണ് സിജോ. കൂടാതെ ഗുണ്ടകൾക്ക് കാറുകൾ തരപ്പെടുത്തിയ മൂന്ന് പേരും പിടിയിലായിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് പ്രവാസി വ്യവസായിയാണാണ് ക്വട്ടേഷൻ നൽകിയത്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്കെത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാറിനെപ്പറ്റി പൊലീസിന് നിര്‍ണായക വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് ഇവരെ പിടികൂടുന്നത്. പ്രവാസി വ്യവസായിയുടെ വിശ്വസ്തന്‍റെ കാറാണിതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് വെളപ്പായയിലെ സുനിലിന്‍റെ വീടിന് മുന്നില്‍ വെച്ച് ക്വട്ടേഷന്‍ ആക്രമണം ഉണ്ടായത്. കാറില്‍ വന്ന് ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും പിന്നീട് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സൂക്ഷ്‌മ പരിശോധനയിൽ എൽഡിഎഫിന് കേരളത്തിൽ 64 സീറ്റ്', ഇതാണ് ശരിക്കും കണക്ക്! തുടർ ഭരണത്തിന് കരുത്തുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
'പൊലീസ് വാഹനത്തിന് കൈ കാണിച്ച അമ്മയ്ക്ക് സംഭവിച്ചത്', സാമൂഹിക മാധ്യമങ്ങളിൽ വൈറലായി വീഡിയോ