രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും അമ്മയുടെയും ചിത്രം പങ്കുവച്ച് രാഹുൽ ഈശ്വർ; 'കുറ്റവാളിയെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണം'

Published : Jan 11, 2026, 12:46 PM IST
Rahul Easwar, Rahul Mamkootathil

Synopsis

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. കോടതി കുറ്റവാളിയെന്ന് വിധിക്കും വരെ ക്ഷമ കാണിക്കണമെന്നും, മീഡിയ ട്രയൽ ഒരു വ്യക്തിക്കും കുടുംബത്തിനും ഉണ്ടാക്കുന്ന വേദന വലുതാണെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. കോടതി കുറ്റവാളിയെന്ന് വിധിക്കുന്നതെ വരെ, അല്ലെങ്കിൽ പ്രഥമ ദൃഷ്‌ട്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് അദ്ദേഹം പോസ്റ്റിൽ ആവശ്യപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെയും അമ്മയുടെയും ചിത്രം പങ്കുവച്ചുകൊണ്ട്, കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതെന്ന് പറഞ്ഞാണ് രാഹുൽ ഈശ്വറിൻ്റെ പ്രതികരണം

പോസ്റ്റിൻ്റെ പൂർണരൂപം

'എന്റെ Point, വാദം ഇതാണ് - Presumption of Innocence (Innocent Untiil Proved Guilty) ആണ് ലോകത്തെ നിയമ സംവിധാനത്തിന്റെ അടിസ്ഥാനം. ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്. അത് വരെ Media Trial ഒരു വ്യക്തിക്ക് ഉണ്ടാക്കുന്ന Social Harm / കുടുംബത്തിന് ഉണ്ടാക്കുന്ന വേദന വളരെ വലുതാണ്..

അത് കൊണ്ടാണ് Accused Privacy Protection Laws (until proved guilty), Mens Commission പോലെയുള്ള കാര്യങ്ങൾ വേണ്ടത്. കോടതികൾ കുറ്റക്കാരനാണെന്നു / പ്രഥമ ദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നു എന്ന് പറയുന്ന വരെ നമ്മൾ ക്ഷമ കാണിക്കണം. കോടതിയാണ്, മാധ്യമങ്ങൾ അല്ല തീർപ്പു കൽപ്പിക്കുന്നത്. #RAHULMAMKOOTATHIL'

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തിന്‍റെ ആരോഗ്യ മന്ത്രി എവിടെ? തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയിട്ടില്ല, ചോദ്യങ്ങളുമായി കെഎസ്‍യു
കെഎസ്ആർടിസിയിൽ 2018ൽ പിരിച്ചുവിട്ട എംപാനൽ ജീവനക്കാർക്ക് ആശ്വാസവാർത്ത; തിരിച്ചെടുക്കാൻ ട്രൈബ്യൂണൽ ഉത്തരവ്, 50 ശതമാനം വേതനവും നൽകണം