
തിരുവനന്തപുരം: ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷ്യവും വളർത്തുകയാണെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയെ ചൊല്ലി നവമാധ്യമങ്ങളിൽ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും കൊമ്പു കോർക്കുമ്പോഴായിരുന്നു കേരള പര്യടനത്തിലെ രണ്ടാം ദിവസത്തെ സമാപനയോഗത്തിലെ രാഹുൽ ഗാന്ധിയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനെ 'മുണ്ട് മോദി'യെന്ന് കോൺഗ്രസ് പരിഹസരിച്ചു. അതിനിടെ, സമരത്തിന് പിന്തുണ തേടി വിഴിഞ്ഞം സമര നേതാക്കൾ ജോഡോ യാത്രയ്ക്കിടെ രാഹുലിനെ കണ്ടു.
ഭാരത് ജോഡോയുടെ ആറാം ദിനം സമൂഹ മാധ്യമങ്ങളിൽ ചൂടൻ വാഗ്‍വാദങ്ങള്‍ ഉയരുമ്പോഴാണ് സിപിഎമ്മിനെ വിമർശിക്കാതെ ബിജെപിക്കെതിരെ രാഹുൽ ഗാന്ധി കടന്നാക്രമിച്ചത്. 18 ദിവസം കേരളത്തിലും രണ്ട് ദിവസം മാത്രം യുപിയിലും പദയാത്ര നടത്തുന്ന രാഹുലിനെ സിപിഎം കേന്ദ്ര നേതൃത്വം വിമർശിച്ചിരുന്നു. സിപിഎം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു സിപിഎം വിമർശനം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്നും സിപിഎം പരിഹസിച്ചു. ‘മുണ്ട് മോദി’ യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സിപിഎം എന്ന് പറഞ്ഞായിരുന്നു മുൻ കേന്ദ്രമന്ത്രി ജയ്റാം രമേശ് തിരിച്ചടിച്ചത്.
Also Read: വഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ കെപിസിസി നിലപാട് തേടി രാഹുല്‍ ഗാന്ധി
അതേസമയം, കേരളത്തിലെ രണ്ടാംദിന യാത്രക്കിടെ സമരത്തിന് പിന്തുണയുമായി ലത്തീൻ സഭ രാഹുൽ ഗാന്ധിയെ കണ്ടു. വിവിധ സാംസ്കാരിക- സാമുദായിക നേതാക്കള്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡോ. ഓമക്കുട്ടിയും കാവാലും ശ്രീകുമാറും കൂടിക്കാഴ്ചക്കിലെ ഗാനം ആലപിക്കുകയും ശ്ലോകം ചൊല്ലുകയും ചെയ്തു. സംവിധായൻ അടൂർ ഗോപാലകൃഷ്ണനും രാഹുൽ ഗാന്ധിയെ കണ്ടു. രണ്ടാമത്തെ ദിവസത്തോടെ ആവേശകരപമായ സ്വീകരണമാണ് ജാഥക്ക് ലഭിച്ചത്. ഫുട്ബോൾ കളിക്കിടെയെത്തിയ കുട്ടികളും നിവേദനവുമായി അടുത്തുകൂടിയ വിദ്യാര്‍ത്ഥിനിയുമൊക്കെ കൗതുകക്കാഴ്ചയായി. കണ്ണമൂലയിലെ ചട്ടമ്പി സ്വാമി ക്ഷേത്രത്തിലും രാഹുലെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam