യഥാർത്ഥ ജനനേതാവ്, ഉമ്മൻ ചാണ്ടിയുടെ ജീവിതം കേരള ചരിത്രത്തിൽ മായാത്തതെന്ന് രാഹുല്‍ഗാന്ധി, അനുസ്മരിച്ച് ഖര്‍ഗെയും

Published : Jul 18, 2024, 10:51 AM IST
യഥാർത്ഥ ജനനേതാവ്, ഉമ്മൻ ചാണ്ടിയുടെ ജീവിതം കേരള ചരിത്രത്തിൽ മായാത്തതെന്ന് രാഹുല്‍ഗാന്ധി, അനുസ്മരിച്ച് ഖര്‍ഗെയും

Synopsis

അചഞ്ചലമായ അർപ്പണവും നേതൃപാടവവും വഴി ജനനായകനായ നേതാവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഹുൽ ​ഗാന്ധി.യഥാർത്ഥ ജനനേതാവ്, ജീവിതകാലം മുഴുവൻ അചഞ്ചലമായ സമർപ്പണത്തോടെ ജനങ്ങളെ സേവിച്ചു.എല്ലാ പദവികളും ജനങ്ങളെ സേവിക്കാൻ വിനിയോ​ഗിച്ചു.കാഴ്ചപ്പാടും അർപ്പണബോധവും കരുതലും ഉള്ള നേതൃത്വത്തിന്‍റെ  സാക്ഷ്യപത്രമാണ് അദ്ദേഹത്തിന്‍റെ  ജീവിതം.ഉമ്മൻ ചാണ്ടിയുടെ ജീവിതം കേരള ചരിത്രത്തിൽ ഒരിക്കലും മായാത്തതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

 

 

അചഞ്ചലമായ അർപ്പണവും നേതൃപാടവവും വഴി ജനനായകനായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ  അനുസ്മരിച്ചു.ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഉമ്മൻ ചാണ്ടിയുടെ സമർപ്പണം ആഴത്തിൽ സ്മരിക്കപ്പെടും.ഉമ്മൻ ചാണ്ടി എക്കാലവും ആദരിക്കപ്പെടുന്ന നേതാവെന്നും കോൺ​ഗ്രസ് അധ്യക്ഷൻ സമൂഹമാധ്യമത്തില്‍ കുറിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

നിന്ദ്യവും നീചവും, ഒരിക്കലും പാടില്ലാത്ത പ്രസ്താവന, അടൂർ പ്രകാശ് കോൺഗ്രസ് മുഖമെന്ന് ശിവൻകുട്ടി, 'ഇത് ജനം ചർച്ച ചെയ്യും'
'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്