രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ: എംഎൽഎമാരെയടക്കം ദില്ലിയിലേക്ക് വിളിപ്പ് കോൺഗ്രസ്, നാളെ പ്രതിഷേധം

Published : Jun 20, 2022, 10:28 PM IST
രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ: എംഎൽഎമാരെയടക്കം ദില്ലിയിലേക്ക് വിളിപ്പ് കോൺഗ്രസ്, നാളെ പ്രതിഷേധം

Synopsis

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നാളെയും ചോദ്യം ചെയ്യും

ദില്ലി: രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ കോൺഗ്രസ് നാളെ എഐസിസി ആസ്ഥാനത്ത് പ്രതിഷേധിക്കും. സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരോടും ദില്ലിയിൽ എത്താൻ ഹൈക്കമാൻഡ് നിർദേശം നൽകി. ഇതോടെ കെപിസിസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 24, 25 തീയതികളില്‍ കോഴിക്കോട് നടത്താനിരുന്ന ചിന്തിന്‍ ശിബിരം മാറ്റിവച്ചു. ഇക്കാര്യം കെപിസിസി ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് നാളെയും ചോദ്യം ചെയ്യും. നാളെയും ഹാജരാകണമെന്ന് ഇഡി നിർദേശം നൽകിയതായാണ് വിവരം. അഞ്ചാമത്തെ ദിവസമാണ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതിന് മുൻപാണ് നാളെയും ചോദ്യം ചെയ്യുമെന്ന വിവരം അറിയിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരായത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാൽ അമ്മ സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടത്ത് ഇന്നത്തേക്ക് ചോദ്യം ചെയ്യല്‍ മാറ്റാന്‍ രാഹുല്‍ അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ചാണ് ഇഡി ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റിയത്. 

PREV
Read more Articles on
click me!

Recommended Stories

ദിലീപ് നല്ല നടനാണ്, അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലെന്നും വെള്ളാപ്പള്ളി; 'നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നും അറിയില്ല'
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു