രാഹുൽ ​ഗാന്ധി വയനാട്ടിൽ; ഔദ്യോഗിക യോഗങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും, രാത്രി മടക്കം 

Published : Feb 13, 2023, 05:46 AM ISTUpdated : Feb 13, 2023, 10:08 AM IST
രാഹുൽ ​ഗാന്ധി വയനാട്ടിൽ; ഔദ്യോഗിക യോഗങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും, രാത്രി മടക്കം 

Synopsis

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീടും രാഹുൽ ഗാന്ധി സന്ദർശിക്കും

വയനാട്: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി എം.പി വയനാട്ടിലെത്തി. കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഇന്നലെ രാത്രിയാണ് കൽപ്പറ്റയിലെത്തിയത്. രാഹുൽ ഗാന്ധിയെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. രാവിലെ കൽപ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് സന്ദർശിക്കുന്നതോടെയാണ് വയനാട്ടിലെ പരിപാടികൾ തുടങ്ങുന്നത്. ശേഷം കളക്ട്രേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും. 

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീടും രാഹുൽ ഗാന്ധി സന്ദർശിക്കും. വൈകീട്ട് മീനങ്ങാടി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ 'കൈത്താങ്ങ് ' പദ്ധതി പ്രകാരം നിർമിച്ച 25 വീടുകളുടെ താക്കോൽ ദാനവും ചടങ്ങിൽ രാഹുൽ ഗാന്ധി നിർവഹിക്കും. മണ്ഡല സന്ദർശനം പൂർത്തിയാക്കി രാത്രി 8.50 നുളള വിമാനത്തിൽ കരിപ്പൂരിൽ നിന്ന് രാഹുൽ ഗാന്ധി ദില്ലിയിലേക്ക് തിരിക്കും

ജനാധിപത്യത്തിൻ്റെ ശബ്ദം മായ്ച്ച് കളയാനാവില്ലെന്ന് രാഹുൽ ഗാന്ധി, 'ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകണം'

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'
കിളിമാനൂര്‍ വാഹനാപകടം; മുഖ്യപ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ, ഒളിവിലുള്ള വിഷ്ണുവിനായി തമിഴ്നാട്ടിലേക്കും അന്വേഷണം