
ദില്ലി: നേരത്തെ ദുരന്തഭൂമിയായ വയനാട്ടിലേക്ക് ബുധനാഴ്ച എത്തുമെന്ന് അറിയിച്ച രാഹുൽ ഗാന്ധി പിന്നീട് സന്ദര്‍ശനം മാറ്റിയതായി അറിയിച്ചു. രാഹുൽ തന്നെയാണ് ഞാനും പ്രിയങ്കയും നാളെ വയനാട്ടിലേക്ക് എത്തില്ലെന്ന് ട്വീറ്റിൽ അറിയിച്ചത്. കാലാവസ്ഥ മോശമായത് കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചുവെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങൾക്ക് അവിടെ ഇറങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്.
എത്രയും വേഗം ഞങ്ങൾക്ക് അവിടെയെത്തുമെന്നും വയനാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും നൽകുകയും ചെയ്യുന്നുണ്ട്. ഈ വിഷമഘട്ടത്തിൽ മനസ് വയനാട്ടിലെ ജനങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സാഹചര്യം അനുകൂലമായാൽ അപ്പോൾ തന്നെ വയനാട്ടിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് ഉരുൾപൊട്ടൽ: കേന്ദ്രം കൂടുതൽ ഇടപെടണമെന്ന് രാഹുൽ ഗാന്ധി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam