രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സംസ്ഥാന സർക്കാർ പിൻവലിച്ചു

Published : Jun 06, 2023, 07:13 PM IST
രാഹുൽ ഗാന്ധിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സംസ്ഥാന സർക്കാർ പിൻവലിച്ചു

Synopsis

വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗമായ രാഹുൽ ഗാന്ധിക്ക് നേരത്തെ മോദി പരാമർശത്തിലാണ് സൂറത്ത് കോടതിയിൽ നിന്ന് രണ്ട് വർഷത്തേക്ക് ശിക്ഷ കിട്ടിയത്

ദില്ലി: രാഹുൽ ഗാന്ധിക്ക് അനുവദിച്ചിരുന്ന പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ സർക്കാർ പിൻവലിച്ചു. ഡെപ്യൂട്ടേഷനിൽ ഒരു പിഎയെയും ഡ്രൈവറെയുമാണ് അനുവദിച്ചിരുന്നത്. രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായ സാഹചര്യത്തിൽ രണ്ട് ഉദ്യോഗസ്ഥരോടും തങ്ങളുടെ മാതൃ വകുപ്പിലേക് മടങ്ങാൻ പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. വയനാട്ടിൽ നിന്നുള്ള ലോക്സഭാംഗമായ രാഹുൽ ഗാന്ധിക്ക് നേരത്തെ മോദി പരാമർശത്തിലാണ് സൂറത്ത് കോടതിയിൽ നിന്ന് രണ്ട് വർഷത്തേക്ക് ശിക്ഷ കിട്ടിയത്. ഇതിന് പിന്നാലെ എംപി സ്ഥാനം നഷ്ടമായ അദ്ദേഹത്തിന് ദില്ലിയിലെ വീടും നഷ്ടമായിരുന്നു. ശിക്ഷാ വിധിക്കെതിരായ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജി കോടതിയുടെ പരിഗണനയിലാണ്.

എഷ്യാനെറ്റ് ന്യൂസ് തത്സയം യൂട്യൂബിൽ കാണാം.....

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷം; സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്ന് കെ സി വേണു​ഗോപാൽ എംപി
നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു