
തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിന് കേരളത്തിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ശിവഗിരിയിൽ എത്തും. രാവിലെ പത്തിന് ശിവഗിരിയിൽ എത്തുന്ന അദ്ദേഹം ഗുരുദേവ സമാധിയിൽ ദർശനം നടത്തും. ഗുരു ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി സമ്മേളനത്തിൽ ഇന്നലെ രാഹുൽ പങ്കെടുത്തിരുന്നു. ഇടുക്കിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് രാഹുൽ ശിവഗിരിയിൽ എത്തുന്നത്. ശിവഗിരിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി പതിനൊന്നരയ്ക്ക് ടെക്നോ പാർക്കിൽ ഐ ടി പ്രൊഫഷനലുകളുമായി സംവാദം നടത്തും.
കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. പുത്തരിക്കണ്ടം മൈതാനത്ത് സമാപന സമ്മേളനം നടക്കുക. വൈകീട്ട് നടക്കുന്ന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് സെക്രട്ടേറിയേറ്റ് ആസാദ് ഗേറ്റിന് മുന്നിൽ വിഡി സതീശനെ തിരുവനന്തപുരം വട്ടിയൂർക്കാവ് നേമം മണ്ഡലങ്ങളിലെ യുഡിഎഫ് പ്രവർത്തകർ സ്വീകരിക്കും. റാലിയായി പുത്തരിക്കണ്ടത്ത് എത്തും. സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി യുവാക്കൾ, സ്ത്രീകൾ വൃദ്ധർ എന്നിവർക്കായി ഗ്യാരന്റികൾ പ്രഖ്യാപിക്കാനാണ് സാധ്യത. സമാപന സമ്മേളനത്തിൽ കെ സി വേണു ഗോപാൽ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും യുഡിഎഫ് കക്ഷി നേതാക്കളും പകെടുക്കും. ഫെബ്രുവരി ആറിന് തുടങ്ങിയ യാത്ര നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam