രാഹുലിന്റെ 'വിധി' ഇന്നില്ല, വ്യക്തമല്ലാത്ത കുറ്റപത്രം, ഇനിയും കൂടും, പൊള്ളുന്നചൂട്, കെഎസ്ആര്‍ടിസി നിരക്കിളവ്

Published : Apr 13, 2023, 06:25 PM IST
രാഹുലിന്റെ 'വിധി' ഇന്നില്ല, വ്യക്തമല്ലാത്ത കുറ്റപത്രം,  ഇനിയും കൂടും, പൊള്ളുന്നചൂട്, കെഎസ്ആര്‍ടിസി നിരക്കിളവ്

Synopsis

ഇന്നത്തെ പ്രധാനപ്പെട്ട പത്ത് വാര്‍ത്തകൾ

1- രാഹുൽ ഗാന്ധിയുടെ അപ്പീലിൽ ഇന്ന് സ്റ്റേ ഇല്ല, ഇടക്കാല വിധി ഈ മാസം 20ന്

മാനനഷ്ട കേസിൽ വിചാരണ കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹർജിയിൽ ഇന്ന് വിശദമായി വാദം കേട്ടെങ്കിലും കോടതി വിധി പുറപ്പെടുവിച്ചില്ല. കുറ്റക്കാരൻ എന്ന വിധിക്കെതിരായ അപ്പീലിൽ ഏപ്രിൽ 20ന് ഇടക്കാല ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി. അപ്പീൽ ഹർജിയിൽ വാദം പൂർത്തിയായി.

2- പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: 'രേഖകൾ വ്യക്തമല്ല'; കുറ്റപത്രം കോടതി മടക്കി

വിവാദമായ പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ കുറ്റപത്രം കോടതി മടക്കി. രേഖകൾ വ്യക്തമല്ലെന്ന കാരണം പറഞ്ഞാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കിയത്. തൊണ്ടി മുതൽ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ടെന്ന് കോടതി പറഞ്ഞു.

3- രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ല; ഹൈക്കോടതി

രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

4- സംസ്ഥാനത്ത് ഇന്നും നാളെയും താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത,അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

ഇന്നും നാളെയും ( ഏപ്രിൽ 13&14) തൃശൂർ, പാലക്കാട്‌, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 39 °C വരെ ( സാധാരണയെക്കാൾ 3°C മുതൽ 4°C വരെ കൂടുതൽ ) ഉയരാൻ സാധ്യത. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും (സാധാരണയെക്കാൾ 2°C മുതൽ 3°C വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി

5- ഏറ്റുമുട്ടൽ കൊലപാതകം; യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വഴി തിരിക്കാനുള്ള വ്യാജ ഏറ്റുമുട്ടലെന്ന് അഖിലേഷ് യാദവ്

യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വഴി തിരിക്കാനുള്ള വ്യാജ ഏറ്റുമുട്ടലാണ് പ്രതികളുടെ ഏറ്റുമുട്ടൽ കൊലപാതകങ്ങളെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബി ജെ പി കോടതികളിൽ വിശ്വസിക്കുന്നില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

6-  30% നിരക്കിളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി, 140 കിലോമീറ്ററിന് മുകളിലുള്ള ടേക്ക് ഓവർ റൂട്ടുകള്‍ക്ക് ബാധകം

മുപ്പത് ശതമാനം നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി.ടേക്ക് ഓവർ റൂട്ടുകളിലാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.140 കിലോമീറ്ററിന് മുകളിലായി പുതുതായി ആരംഭിച്ച ടേക്ക് ഓവർ ബസുകൾക്ക് നിരക്ക് ഇളവ് ബാധകമായിരിക്കും.കെ എസ് എസ് ആർ ടി സി ഓപ്പറേറ്റ് ചെയ്തു വരുന്ന പുതിയ ദീർഘ ദൂര സർവ്വീസുകൾക്ക് ഒപ്പം സ്വകeര്യ ബസുകൾ സർവീസ് നടത്തുന്നതായി പരാതികൾ ലഭിച്ചിരുന്നു.

7- പള്ളി സന്ദ‍ര്‍ശനം വോട്ട് ബാങ്ക് രാഷ്ട്രീയം; ക‍ര്‍ദ്ദിനാളിനും ബിഷപ്പിനുമെതിരെ സിപിഎമ്മിന്റെ പീപ്പിൾസ് ഡെമോക്രസി

ബിജെപി അനുകൂല നിലപാടെടുത്ത കർദിനാൾ അടക്കമുള്ളവർക്കെതിരെ സിപിഎം മുഖപത്രത്തിൽ വിമർശനം. പീപ്പിൾസ് ഡെമോക്രസിയുടെ പുതിയ ലക്കത്തിലാണ് തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി, ക‍ര്‍ദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവ‍ര്‍ക്കെതിരെ അടക്കം രൂക്ഷമായ വിമ‍ര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

8- ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി

ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി. ഹൈക്കോടതിയുടേതാണ് ഉത്തരവ്. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കർ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റുണ്ടായത്.

9- ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണം,പീപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗം അപലപനീയം

ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിൻ്റെ മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിൽ മതമേലദ്ധ്യക്ഷൻമാരെ അപമാനിച്ചത് അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

10- കുടുംബത്തോടൊപ്പം വിനോദ യാത്രയ്ക്കെത്തിയ എട്ട് വയസുകാരൻ അതിരപ്പിള്ളിയിൽ മുങ്ങി മരിച്ചു

അതിരപ്പിള്ളിയിൽ വിനോദ യാത്രയ്ക്കെത്തിയ എട്ട് വയസുകാരൻ മുങ്ങി മരിച്ചു. അതിരപ്പിള്ളി വെറ്റിപ്പാറ പാലത്തിന് സമീപം പുഴയിൽ കുളിക്കുന്നതിനിടെയാണ് എട്ട് വയസുകാരൻ മുങ്ങി മരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിജീവിതയ്ക്കെതിരായ സൈബർ അധിക്ഷേപം; സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
സ്വപ്ന പദ്ധതി തടയണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി; നടപടിക്രമങ്ങളിൽ ഒരു വീഴ്ചയും ഇല്ല, വയനാട് തുരങ്കപാത നിർമാണം തുടരാം