രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യ സന്ദർശനം

Published : Aug 06, 2023, 11:30 AM ISTUpdated : Aug 06, 2023, 11:34 AM IST
രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യ സന്ദർശനം

Synopsis

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാനുള്ള നടപടി വൈകുന്നതിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. സുപ്രീംകോടതി വിധി വന്നതിന് ശേഷവും രാഹുലിന്റെ പാർലമെന്‍റ് അയോഗ്യത നീക്കാൻ വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു.

ദില്ലി: പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തുമെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി വിധിക്ക് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. അതേസമയം, രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാനുള്ള നടപടി വൈകുന്നതിനെതിരെ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. അറിയിപ്പ് വൈകുന്നതിലുള്ള പ്രതിഷേധം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർഗെ സ്പീക്കറെ അറിയിക്കും. 

ഇന്നലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയെ കാണാൻ സ്പീക്കർ തയ്യാറായിരുന്നില്ല. നാളെ രാവിലെ വരെ തീരുമാനം ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. രാഹുൽ ഗാന്ധിയുടെ അവിശ്വാസപ്രമേയ ചർച്ചയിലെ പ്രസംഗം നരേന്ദ്ര മോദി ഭയക്കുകയാണെന്ന് ജയറാം രമേശ് ആരോപിച്ചിരുന്നു. സുപ്രീംകോടതി വിധി വന്നതിന് ശേഷവും രാഹുലിന്റെ പാർലമെന്‍റ് അയോഗ്യത നീക്കാൻ വൈകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. രാഹുലിനെ മോദിക്ക് ഭയമാണോയെന്നും വേണുഗോപാൽ ചോദിച്ചു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് കോൺഗ്രസിനെ പിടിച്ചു കുലുക്കിയിരുന്നു. ഭാരജ് ജോഡോ യാത്രയിലുടെ രാഹുലിന്റെ പ്രതിച്ഛായ കൂട്ടാൻ പാർട്ടിക്കായതിന് ശേഷമാണ് തിരിച്ചടി നേരിട്ടത്. 2024 ൽ നയിക്കാൻ നേതാവില്ലാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന ആശങ്കയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഇന്ന് രാഹുലിന്റെ അയോഗ്യത നീക്കിയതോടെ കോൺഗ്രസ് വൻ ശക്തി നേടുകയാണ്. രാഹുലിന്റെ പ്രസംഗം ചൂണ്ടിക്കാട്ടി ബിജെപി നേതാക്കൾ നൽകിയ കേസ് രാഷ്ട്രീയ നീക്കമായിരുന്നുവെന്നതിൽ തർക്കമില്ല. അതിനെ ഓരോ കോടതിയിലായി നേരിട്ടാണ് രാഹുൽ ഗാന്ധി അയോഗ്യത നീക്കിയിരിക്കുന്നത്.

Also Read:  'ഉമ്മൻചാണ്ടിയുടെ കല്ലറയിലെ പ്രാർത്ഥനയും നിവേദനവും അവരുടെ വിശ്വാസം, ചോദ്യം ചെയ്യാനില്ല'; വിമർശനങ്ങളെ തള്ളി മകൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ