സ്കൂൾ പ്രവർത്തി ദിനത്തിലെ കുറവ്; വിദ്യാഭ്യാസ കലണ്ടർ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി

Published : Aug 06, 2023, 10:38 AM IST
സ്കൂൾ പ്രവർത്തി ദിനത്തിലെ കുറവ്; വിദ്യാഭ്യാസ കലണ്ടർ ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജി

Synopsis

പ്രവർത്തി ദിനം 210 ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്താണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. പ്രവർത്തി ദിനം കുറച്ചത് വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് ഹർജിയില്‍ പറയുന്നു.

കൊച്ചി: സ്കൂൾ പ്രവർത്തി ദിനത്തിലെ കുറവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. പ്രവർത്തി ദിനം 210 ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്താണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്.

പ്രവർത്തി ദിനം കുറച്ചത് വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് ഹർജിയില്‍ പറയുന്നു. പ്രവർത്തി ദിനം കുറായതിനാല്‍ സിലബസ് പൂർത്തിയാക്കാന്‍ പ്രയാസമാണെന്ന് ഹർജിക്കാരൻ കുറ്റപ്പെടുത്തുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി, 10 ദിവസത്തിനകം മറുപടി നൽകാൻ സർക്കാരിന് നിർദ്ദേശം നല്‍കി. മൂവാറ്റുപുഴ എബനേസർ ഹയർ സെക്കന്ററി സ്കൂൾ മാനേജർ ആണ് ഹർജിക്കാരൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Asianet News Live

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'