'രാഹുൽ ​ഗാന്ധി വയനാട് ഒഴിയും; നേട്ടത്തിൽ സന്തോഷം, വയനാട് വിടുന്നതിൽ ദുഃഖമുണ്ട്': കെ സുധാകരൻ

Published : Jun 12, 2024, 04:05 PM ISTUpdated : Jun 12, 2024, 04:29 PM IST
'രാഹുൽ ​ഗാന്ധി വയനാട് ഒഴിയും; നേട്ടത്തിൽ സന്തോഷം, വയനാട് വിടുന്നതിൽ ദുഃഖമുണ്ട്': കെ സുധാകരൻ

Synopsis

 കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി. 

കല്‍പറ്റ: രാഹുൽ ​ഗാന്ധി വയനാട് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽ ​ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി. 

വയനാടുമായുള്ള തന്റെ ബന്ധം തെരെഞ്ഞെടുപ്പിന് അതീതമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിസന്ധിഘട്ടത്തിൽ ചേർത്ത് പിടിച്ചവരാണ് വയനാട്ടുകാർ എന്നും രാഹുല്‍ ഓര്‍മിച്ചു. അതേ സമയം, പ്രിയങ്ക ഗാന്ധിക്കായി വയനാട്ടില്‍ ഫ്ലക്സ് ഉയര്‍ന്നിട്ടുണ്ട്. രാഹുൽ ഗാന്ധി മണ്ഡലം വിടുകയാണെങ്കിൽ പ്രിയങ്കയെ മത്സരിപ്പിക്കണം എന്ന് ഫ്ലക്സിലെ ആവശ്യം. വയനാട് യുഡിഎഫ് എന്ന പേരിലാണ് ഫ്ലക്സ് വെച്ചിട്ടുള്ളത്. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ