'കൂടുതൽ വിശദീകരണത്തിനില്ല'; അവസാന നിമിഷം വാർത്താസമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ, നേതൃത്വം ഇടപെട്ടെന്ന് സൂചന

Published : Aug 23, 2025, 04:51 PM ISTUpdated : Aug 23, 2025, 04:59 PM IST
rahul mamkoottathil

Synopsis

മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ വിശദീകരണത്തിനില്ലെന്ന് വ്യക്തമാക്കിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ നിന്ന് പിൻമാറിയത്.

പത്തനംതിട്ട: അവസാന നിമിഷം വാർത്താസമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ വിശദീകരണത്തിനില്ലെന്ന് വ്യക്തമാക്കിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനത്തിൽ നിന്ന് പിൻമാറിയത്. ആരോപണങ്ങൾക്ക് പിന്നാലെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി സമ്മർദ്ദം രൂക്ഷമായതിനെ തുടർന്നാണ് വാർത്താസമ്മേളനത്തിന് തീരുമാനിച്ചത്. പുതിയ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് രാജി സമ്മർദം രൂക്ഷമായത്. കൂടുതൽ വിശദീകരണം നൽകാനാണ് വാര്‍ത്താ സമ്മേളനം എന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചത്. 

അതേ സമയം, കെപിസിസി നേതൃത്വം ഇടപെട്ട് വാര്‍ത്താസമ്മേളനം റദ്ദാക്കാൻ ആവശ്യപ്പെട്ടിരുന്നു, ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് റദ്ദാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. എംഎൽഎ സ്ഥാനത്ത് നിന്ന് രാഹുൽ രാജി വെക്കണമെന്ന ആവശ്യം പാര്‍ട്ടിക്കകത്ത് ശക്തമാകുകയും ഇതേക്കുറിച്ച് നേതൃത്വം കൂടിയാലോചന നടത്തുകയും ചെയ്തതിന്‍റെ ഇടയിലാണ് രാഹുൽ പ്രസ് മീറ്റ് വിളിച്ചതും ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നതും. 

 

PREV
Read more Articles on
click me!

Recommended Stories

'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്
കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടു, ആ തിരുവാഭാരണം എവിടെയെന്ന് എം വി ഗോവിന്ദൻ