'രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫിന്റെ ഭാ​ഗമല്ല, വിവാദം വിഷമമുണ്ടാക്കി, കൂട്ടത്തിലൊരാള്‍ക്ക് ഇങ്ങനെ സംഭവിച്ചത് സന്തോഷകരമല്ല': വി ഡി സതീശൻ

Published : Sep 14, 2025, 07:46 AM ISTUpdated : Sep 14, 2025, 07:54 AM IST
opposition leader vd satheesan

Synopsis

പിണറായി സർക്കാരിനെ പ്രതിപക്ഷം നിയമസഭയിൽ വിചാരണ ചെയ്യും. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ തങ്ങളുടെ ഭാഗമല്ലെന്നും രാഹുലിനെതിരായ നടപടി നേതൃത്വത്തിന്‍റെ ബോധ്യത്തിൽ നിന്നാണെന്നും സതീശൻ പറഞ്ഞു.

തിരുവനന്തപു‌രം: നാളെത്തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ, പൊലീസ് കസ്റ്റഡി മർദനങ്ങളിലടക്കം മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട്. പിണറായി സർക്കാരിനെ പ്രതിപക്ഷം നിയമസഭയിൽ വിചാരണ ചെയ്യും. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ തങ്ങളുടെ ഭാഗമല്ലെന്നും രാഹുലിനെതിരായ നടപടി നേതൃത്വത്തിന്‍റെ ബോധ്യത്തിൽ നിന്നാണെന്നും സതീശൻ പറഞ്ഞു. കസ്റ്റഡി മർദനത്തിൽ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും. ആരോഗ്യമേഖല വെന്‍റിലേറ്ററിലെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തും. പിണറായി ഭരണത്തിന്‍റെ വിചാരണയാകും നിയമസഭയിൽ നടക്കുകയെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. 

രാഹുൽ മാങ്കൂട്ടം ഇപ്പോൾ തങ്ങളുടെ ഭാഗമല്ലെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് തങ്ങളുടെ ബോധ്യത്തിൽ നിന്നാണ് രാഹുലിനെതിരെ നടപടിയെടുത്തതെന്നും വിശദമാക്കി. പൊതുസമൂഹത്തിന് മുന്നിൽ വലിയ മാതൃകയാണ് കോൺഗ്രസ് കാട്ടിയത്. അതിനാൽ തലയുയർത്തിപ്പിടിച്ചുതന്നെ നിയമസഭയിൽ യുഡിഎഫ് നിൽക്കും. റേപ്പ് കേസിലെ പ്രതികളുളളത് പ്രതിപക്ഷത്തല്ല, ഭരണപക്ഷത്താണെന്നും വിഡി സതീശൻ പറഞ്ഞു. 

രാഹുൽ സംഭവത്തിൽ വലിയ വിഷമമുണ്ടെന്ന് പറഞ്ഞ വിഡി സതീശൻ കൂട്ടത്തിലൊരാൾക്ക് ഇത്തരത്തിൽ സംഭവിച്ചത് സന്തോഷകരമല്ലെന്നും വിശദീകരിച്ചു. എന്നാൽ പാർട്ടി നടപടി ഒറ്റക്കെട്ടായി എടുത്തതാണ്. നടപടിയുടെ ഉത്തരവാദി താൻ മാത്രമെന്ന് ആരെങ്കിലും പറയുന്നെങ്കിൽ താനത് ഏറ്റെടുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സതീശൻ ആവര്‍ത്തിച്ച് വ്യക്തമാക്കി. ആരുടെയും പിന്തുണ പ്രതീക്ഷിച്ചല്ല താൻ നിലപാടെടുക്കുന്നത്. ഒരുകാലത്ത് കോൺഗ്രസിൽ ഏറ്റവും അധികം ഒതുക്കപ്പെട്ടയാളാണ് താനെന്നും ഇതറിയാവുന്നത് കൊണ്ടാണ് കഴിവുളള ചെറുപ്പക്കാരെ പിന്തുണയ്ക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.  

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്നാം ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച ജാമ്യ ഹർജിയിൽ ശനിയാഴ്ച വിധി പറയും
ശബരിമല സ്വർണക്കൊള്ള: യൂത്ത് കോൺഗ്രസിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പൊലീസ് നിർദേശം