പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുത്, വൈകാരിക തീരുമാനം എടുക്കരുത്, അന്‍വറിനോട് പറഞ്ഞത് വെളിപ്പെടുത്തി രാഹുല്‍

Published : Jun 01, 2025, 09:43 AM ISTUpdated : Jun 01, 2025, 10:16 AM IST
 പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുത്, വൈകാരിക  തീരുമാനം എടുക്കരുത്, അന്‍വറിനോട് പറഞ്ഞത് വെളിപ്പെടുത്തി രാഹുല്‍

Synopsis

പിണറായിസത്തിനെതിര നിലപാട് പ്രഖ്യാപിച്ച ഒരാള്‍ ആ ട്രാക്കില്‍ നിന്ന് മാറുന്നത് അദ്ദേഹത്തെ ബോധ്യപ്പെടുത്താനാണ് അന്‍വറെ പോയി കണ്ടത്.

നിലമ്പൂര്‍: പിവി അന്‍വറെ അര്‍ദ്ധരാത്രിയില്‍ പോയി കണ്ടതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. പി.വി. അൻവറുമായുള്ള കൂടിക്കാഴ്ച  പാർട്ടിയുടെ  നിർദേശപ്രകാരമല്ല.പിണറായിസത്തിനെതിരെ സംസാരിക്കുന്ന ആളെന്ന നിലയിലാണ് അൻവറിനെ കണ്ടത് .പിണറായിസത്തിനെതിരെ പോരാടണമെങ്കിൽ UDF ജയിക്കണം .അതുകൊണ്ട് വൈകാരികമായി തീരുമാനം എടുക്കരുതെന്ന് പറഞ്ഞു.അൻവറിനെ പോലെ പിണറായിസത്തിൻ്റെ ഇരയാണ് താനും .അതുകൊണ്ട് മാത്രം കൂടിക്കാഴ്ച നടത്തി .കൂടികാഴ്ച നടത്തുമ്പോൾ സിപിഎം നേതാക്കൾക്ക് എന്താണിത്ര ആശങ്ക?അവർ 9 കൊല്ലം കൊണ്ടു നടന്നത് കൂടിക്കാഴ്ചയ്ക്ക് കൊള്ളാത്ത ആളെയാണോ?തോൽവി ഭയക്കുന്നത് സിപിഎമ്മാണ് കോൺഗ്രസിന് ഒരു ഭയവുമിലെലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

ഇന്നലെ രാത്രിയാണ് രാഹുൽ അന്‍വറിന്‍റെ ഒതായിയിലെ വീട്ടിൽ എത്തിയത്.യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ്‌ നേതാവ് നേരിട്ട് അന്‍വറിനെ കാണാന്‍ എത്തിയത്.സിപിഎമ്മിനെ തോൽപ്പിക്കാനുള്ള അവസരം നഷ്ടപെടുത്തരുതെന്ന് രാഹുൽ അന്‍വറിനോട് പറഞ്ഞു.നേരത്തെ കെപിസിസിയുടെ മൂന്ന് അംഗ സംഘം അൻവറിനെ വീട്ടിൽ എത്തി കണ്ടിരുന്നു.അൻവർ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷം ആണ് രാഹുലിന്‍റെ  കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി