കൊടകര പുനരന്വേഷണം തട്ടിപ്പ്, ബിജെപി-സിപിഎം ഡീൽ ഉണ്ടായി; ബിജെപി ആരോപണം തെളിയിക്കണമെന്നും വെല്ലുവിളിച്ച് രാഹുൽ

Published : Nov 02, 2024, 08:51 AM IST
കൊടകര പുനരന്വേഷണം തട്ടിപ്പ്, ബിജെപി-സിപിഎം ഡീൽ ഉണ്ടായി; ബിജെപി ആരോപണം തെളിയിക്കണമെന്നും വെല്ലുവിളിച്ച് രാഹുൽ

Synopsis

ഇപ്പോൾ ബിജെപിയിലെ ആഭ്യന്തര കലാപമാണ് വെളിപ്പെടുത്തലിന് പിന്നിൽ. താനാണ് വെളിപ്പെടുത്തലിന് പിന്നിൽ എന്ന് തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷനെ വെല്ലുവിളിക്കുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പാലക്കാട്: കൊടകരയിലെ പുന:രന്വേഷണം തട്ടിപ്പെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ആദ്യ അന്വേഷണം എന്തുകൊണ്ട് പരാജയപ്പെട്ടു.  ആദ്യ അന്വേഷണത്തിൽ എന്ത് ഇടപെടൽ ആണ് ഉണ്ടായത്. ഇതിൽ നിന്ന് വ്യക്തമാകുന്നത് ഒരു കാര്യമാണ്, കേസിൽ കൃത്യമായ സിപിഎം ബിജെപി ഡീൽ ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ ബിജെപിയിലെ ആഭ്യന്തര കലാപമാണ് വെളിപ്പെടുത്തലിന് പിന്നിൽ. താനാണ് വെളിപ്പെടുത്തലിന് പിന്നിൽ എന്ന് തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷനെ വെല്ലുവിളിക്കുന്നു. വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അതും അന്വേഷിക്കണം. എന്തുകൊണ്ട് ബിജെപി അന്വേഷണം ആവശ്യപ്പെടുന്നില്ല. പാലക്കാട് ശോഭാ സുരേന്ദ്രന്റെ ഫ്ലക്സ് വെച്ചത് താനാണോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, കൊടകര കുഴല്‍പ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും കൂടുതൽ കാര്യങ്ങള്‍ വൈകാതെ വെളിപ്പെടുത്തുമെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് പറഞ്ഞു. പണം ചാക്കിൽ കെട്ടിയാണ് കൊണ്ട് വന്നത്. ധർമ്മരാജൻ എന്നൊരു വ്യക്തിയാണ് പണം കൊണ്ട് വന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായാണ് പണം കൊണ്ടുവന്നത്.

ധർമ്മരാജന് മുറി എടുത്ത് കൊടുത്തത് താൻ ആണെന്നും തിരൂര്‍ സതീഷ് പറഞ്ഞു. കൂടുതൽ വെളിപ്പെടുത്തലുകൾ ഉടനെ ഉണ്ടാകും. ആറ് ചാക്ക് നിറയെ പണമുണ്ടായിരുന്നു. പണം ഓഫീസിൽ വെച്ചു. പണമാണെന്ന് പിന്നീട് ആണ് അറിഞ്ഞത്. ജില്ലാ ഓഫീസിന്റെ നിർദ്ദേശപ്രകാരണമാണ് താൻ എല്ലാം ചെയ്തതെന്നും തിരൂര്‍ സതീഷ് ആരോപിച്ചു.

കൊടകര കുഴൽപ്പണ കേസ്; 'പണമെത്തിയത് ബിജെപിക്കാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു' ഇന്‍കം ടാക്സിനെതിരെ പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരുവയസ്സുകാരന്‍റെ മരണം; ദുരൂഹത തുടരുന്നു, മാതാപിതാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചു
പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി, ആറ് ട്രെയിനുകൾ വൈകിയോടുന്നു