യൂത്ത് കോൺഗ്രസ് ഇടുക്കി നേതൃസംഗമത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം; 'സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെപ്പോലെ പെരുമാറുന്നു'

Published : Jul 30, 2025, 09:07 PM ISTUpdated : Jul 30, 2025, 09:15 PM IST
rahul mankoottathil

Synopsis

വിമർശനം കടുത്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ വേദി വിട്ടുപോയെങ്കിലും പിന്നീട് തിരികെ എത്തി.

ഇടുക്കി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് പ്രതിനിധികൾ. സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് ജില്ലാ നേതൃസംഗമത്തിൽ വെച്ച് പ്രതിനിധികൾ ആരോപിച്ചു. വിമർശനം കടുത്തതോടെ രാഹുൽ മാങ്കൂട്ടത്തിൽ വേദി വിട്ടുപോയെങ്കിലും പിന്നീട് തിരികെ എത്തി.

സംഘടന പ്രവർത്തനത്തിൽ രാഹുൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. വിമർശനങ്ങളെ നേതൃത്വം അംഗീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, വയനാട് പുനരധിവാസത്തിനായുള്ള ഫണ്ട് പിരിവുകൾ ഓഗസ്റ്റ് 15-നകം പൂർത്തിയാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നിർദേശിച്ചു. സമയപരിധിക്കുള്ളിൽ ഫണ്ട് പിരിവ് പൂർത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഭിന്നതകൾ വ്യക്തമാക്കുന്നതാണ് ഇടുക്കിയിൽ നടന്ന ഈ നേതൃസംഗമം. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പരാമർശം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി
തേങ്കുറുശ്ശി ദുരഭിമാനക്കൊല; പരോളിലിറങ്ങിയ പ്രതി കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഭീഷണിപ്പെടുത്തി, പിന്നാലെ പരോൾ റദ്ദ് ചെയ്തു