'കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട..'; ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

Published : Jul 30, 2025, 08:22 PM IST
thalassery arch bishop mar joseph pamplani

Synopsis

വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഓലപ്പാമ്പ് കാണിച്ച് പേടിപ്പിച്ചാൽ അടിയറവ് വെക്കില്ലെന്നും പാംപ്ലാനി പറഞ്ഞു

കണ്ണൂര്‍: ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നതെന്നും അവരെ നിലക്കുനിർത്താൻ ഭരിക്കുന്നവർ തയ്യാറാകണമെന്നും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ജയിലിൽ അടച്ചതിനെതിരെ കണ്ണൂർ കരുവഞ്ചാലിൽ കത്തോലിക്കാ കോൺഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കേക്കും ലഡുവുമായി തന്‍റെ അരമനയിൽ ആരും വന്നിട്ടില്ലെന്നും ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം പാംപ്ലാനി തുറന്നടിച്ചു.

വിഷയത്തിൽ എം വി ഗോവിന്ദൻ പക്കാരാഷ്ട്രീയം പറയുകയാണ്. എന്നാൽ, ഛത്തീസ്ഗഡിൽ സിസ്റ്റർമാരെ അറസ്റ്റ് ചെയ്ത സംഭവത്തെ സഭ രാഷ്ട്രീയമായി കാണുന്നില്ല. ഭൂരിപക്ഷത്തിന്‍റെ പിൻബലത്തിലും അധികാരത്തിന്‍റെ തണലിലും സാമൂഹ്യ ദ്രോഹികൾ അഴിഞ്ഞാടുകയാണ്. സഭയ്ക്ക് ഇത് രാഷ്ട്രീയ വിഷയമല്ല. കാലം മാപ്പ് നൽകാത്ത കാപാലികത്വമാണ് നടക്കുന്നത്. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന നാടകം ഇനിയും വിശ്വസിക്കില്ല. വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഓലപ്പാമ്പ് കാണിച്ച് പേടിപ്പിച്ചാൽ അടിയറവ് വെക്കില്ലെന്നും പാംപ്ലാനി പറഞ്ഞു.

കേക്കും വേണ്ട ലഡുവും വേണ്ട.. അരമന കാണാൻ വരികയും വേണ്ട.. എന്ന് സംഘപരിവാറിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു കണ്ണൂരിൽ കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തിയത്. കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്ര സർക്കാറിന് കടുത്ത മുന്നറിയിപ്പുമായാണ് ക്രൈസ്തവ സഭാ നേതൃത്വം തെരുവിലിറങ്ങിയത്. കണ്ണൂരിലെ പ്രതിഷേധത്തിന് പുറമെ തിരുവനന്തപുരത്ത് വിവിധ സഭകള്‍ സംയുക്തമായി രാജ്ഭവൻ മാര്‍ച്ച് നടത്തി. 

വാ മൂടികെട്ടിയായിരുന്നു പ്രതിഷേധ ധര്‍ണ. ഇതെല്ലാം കണ്ട് സുവിശേഷം മടക്കിവെക്കുമെന്ന് കരുതേണ്ടെന്ന് തലസ്ഥാനത്തെ പ്രതിഷേധ പൊതുയോഗത്തിൽ കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവ തുറന്നടിച്ചു. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് വാ മൂട് കെട്ടിയുള്ള രാജ്ഭവൻ മാർച്ചിന് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയും ആർച്ച് ബിഷപ്പുമാരായ തോമസ് ജെ നെറ്റോയും മാർ ജോസഫും തറയിലുമാണ് നേതൃത്വം നൽകിയത്. സിസ്റ്റർമാർക്ക് നീതി കിട്ടിയിട്ട് മതി ഇനി ചായകുടിയെന്ന് രാവിലെ ബിജെപി നേതൃത്വത്തോട് പറഞ്ഞ കർദ്ദിനാൾ മാർച്ചിലും കടുത്ത നിലപാട് തുടര്‍ന്നു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം
വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും