വില്ലേജ് ഓഫീസ് അസിസ്റ്റൻ്റിന്റെ വീട്ടിലെ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപയും 17കിലോ നാണയശേഖരവും

Published : May 23, 2023, 08:48 PM ISTUpdated : May 23, 2023, 09:19 PM IST
വില്ലേജ് ഓഫീസ് അസിസ്റ്റൻ്റിന്റെ വീട്ടിലെ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപയും 17കിലോ നാണയശേഖരവും

Synopsis

പണമായി വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകൾ, 25ലക്ഷം രൂപയുടെ സേവിം​ഗ്സ് ബാങ്ക് രേഖകളും 17കിലോ വരുന്ന നാൺണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. 

പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ് സുരേഷ് കുമാറിൻ്റെ വീട്ടിലെ വിജിലൻസ് റെയ്ഡ് പൂർ‌ത്തിയായി. മണ്ണാർക്കാട്ടെ താമസ സ്ഥലത്താണ് റെയ്ഡ് നടന്നത്. ഇവിടെ നിന്ന് ലക്ഷകണക്കിന് രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. സുരേഷ് കുമാറിനെ കൈകൂലി വാങ്ങുന്നതിനിടെ രാവിലെ വിജിലൻസ് പിടികൂടിയിരുന്നു. പണമായി വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകൾ, 25ലക്ഷം രൂപയുടെ സേവിം​ഗ്സ് ബാങ്ക് രേഖകളും 17കിലോ വരുന്ന നാൺണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. 

എംഇഎസ്‌ കോളേജിന്‍റെ മുന്‍വശം പാര്‍ക്ക്‌ ചെയ്തിരുന്ന സുരേഷ്‌ കുമാറിന്‍റെ കാറില്‍ വച്ച് 2500 കൈക്കൂലി വാങ്ങവേ വിജിലന്‍സ്‌ സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. മുമ്പ് ഇതേ പരാതിക്കാരനില്‍ നിന്ന് സുരേഷ് ബാബു കൈക്കൂലി വാങ്ങിയതായും വിജിലൻസ് അറിയിച്ചു. ഇതേ വസ്തു എല്‍ എ പട്ടയത്തില്‍ പെട്ടതല്ലെന്നുള്ള സര്‍ട്ടിഫിക്കേറ്റിനായി പരാതിക്കാരനില്‍ നിന്ന് ആറ് മാസം മുമ്പ് 10,000 രൂപയും പൊസഷൻ സര്‍ട്ടിഫിക്കേറ്റിനായി അഞ്ച് മാസം മുമ്പ് 9,000 രൂപയും വാങ്ങിയിരുന്നു.

പ്രവാസികളുടെ ബിനാമി ബിസിനസുകള്‍ കണ്ടെത്താന്‍ പരിശോധന; നിരവധി സ്ഥാപനങ്ങളില്‍ സംശയം

തുടര്‍ന്നാണ്‌ ലൊക്കേഷന്‍ സര്‍ട്ടിഫിക്കേറ്റിനായി അപേക്ഷ സമര്‍പ്പിച്ച അവസരത്തില്‍ തന്നെ 500 രൂപ വാങ്ങുകയും പിന്നീട് എംഇഎസ് കോളജില്‍ അദാലത്ത് നടക്കുമ്പോള്‍ 2,500 രൂപ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടത്. തുടർന്നാണ് സുരേഷ് കുമാറിൻ്റെ വീട്ടിൽ റെയ്ഡ് നടന്നത്. 

 

PREV
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു