ടയര്‍, വാഹനങ്ങളുടെ ഓയില്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. ഈ രംഗത്ത് ബിനാമി ബിസിനസ് നിലനില്‍ക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു നടപടി.

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശികളുടെ പേരില്‍ പ്രവാസികള്‍ നടത്തുന്ന ബിനാമി ബിസിനസുകള്‍ കണ്ടെത്താന്‍ പരിശോധന. തൊഴില്‍ മാനവ വിഭവശേഷി മന്ത്രാലയം, കസ്റ്റംസ്, സക്കാത്ത് ആന്റ് ടാക്സ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍ - ഗ്രാമ വികസന മന്ത്രാലയം തുടങ്ങിയവയില്‍ നിന്നുള്ള സംയുക്ത സംഘമാണ് കഴിഞ്ഞ ദിവസം ജിദ്ദയില്‍ പരിശോധന നടത്തിയത്.

ടയര്‍, വാഹനങ്ങളുടെ ഓയില്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. ഈ രംഗത്ത് ബിനാമി ബിസിനസ് നിലനില്‍ക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു നടപടി. പരിശോധനയ്ക്കിടെ 13 സ്ഥാപനങ്ങളില്‍ ബിനാമി ബിസിനസ് നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതായും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഈ കേസുകള്‍ റഫര്‍ ചെയ്യുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ബിനാമി ബിസിനസിനെതിരെ ശക്തമായ നടപടികളാണ് സൗദി അധികൃതര്‍ സ്വീകരിക്കുന്നത്. പിടിക്കപ്പെട്ടാല്‍ അഞ്ച് ലക്ഷം റിയാല്‍ വരെ പിഴയും അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കും. വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനത്തിന്റെ രജിസ്‍ട്രേഷന്‍ റദ്ദാക്കും. കേസില്‍ ഉള്‍പ്പെടുന്ന സൗദി പൗരന്മാര്‍ക്ക് പിന്നീട് സൗദി അറേബ്യയില്‍ ബിസിനസ് നടത്താന്‍ അനുമതി ഉണ്ടായില്ല. ഈ കേസില്‍ പിടിക്കപ്പെടുന്ന പ്രവാസികളെ തിരികെ വരാനാവാത്ത വിധത്തില്‍ നാടുകടത്തുകയും ചെയ്യും.

Read also: യുഎഇയില്‍ ടാക്സിയില്‍ വെച്ച് രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; ഡ്രൈവറായ പ്രവാസി പിടിയില്‍