ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ റെയ്ഡ്, സുരക്ഷാ സൗകര്യങ്ങളില്ലാത്ത 15 ബോട്ടുകൾക്ക് നോട്ടീസ്, ഒരു ബോട്ട് പിടിച്ചു

Published : May 16, 2023, 01:31 PM IST
ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ റെയ്ഡ്, സുരക്ഷാ സൗകര്യങ്ങളില്ലാത്ത 15 ബോട്ടുകൾക്ക് നോട്ടീസ്, ഒരു ബോട്ട് പിടിച്ചു

Synopsis

പിടിച്ചെടുത്ത ബോട്ട് നിയമപരമായ ഒരു രേഖയുമില്ലാതെയാണ് പ്രവർത്തിച്ചതെന്നും ജീവനക്കാരിൽ ഒരാൾക്ക് മാത്രമേ ലൈസൻസുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

ആലപ്പുഴ : ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ വ്യാപക പരിശോധന. തുറമുഖ വകുപ്പും പൊലീസും പള്ളാത്തുരുത്തി കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ ഒരു ബോട്ട് പിടിച്ചെടുത്തു. മതിയായ സുരക്ഷാ സൌകര്യങ്ങളില്ലാതെ പ്രവർത്തിച്ച പതിനഞ്ച് ബോട്ടുകൾക്ക് നോട്ടീസ് നൽകി. പിടിച്ചെടുത്ത ബോട്ട് നിയമപരമായ ഒരു രേഖയുമില്ലാതെയാണ് പ്രവർത്തിച്ചതെന്നും ജീവനക്കാരിൽ ഒരാൾക്ക് മാത്രമേ ലൈസൻസുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പുന്നമടയിലെ 60 ശതമാനം ഹൗസ് ബോട്ടുകൾക്കും ലൈസൻസില്ലന്നാണ് വിവരമെന്നും പരിശോധനയ്ക്ക് ശേഷം ഇവയെല്ലാം പിടിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.   

 

 


 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും