'എഐ ക്യാമറ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു'; എസ്ആര്‍ഐടിയുടെ നോട്ടിസിന് മറുപടി നല്‍കിയെന്ന് വി ഡി സതീശന്‍

Published : May 16, 2023, 12:46 PM ISTUpdated : May 16, 2023, 02:20 PM IST
'എഐ ക്യാമറ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു'; എസ്ആര്‍ഐടിയുടെ  നോട്ടിസിന്  മറുപടി നല്‍കിയെന്ന് വി ഡി സതീശന്‍

Synopsis

 മൗനം തുടരുന്ന മുഖ്യമന്ത്രി കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു.തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം  ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ്

തൃശ്ശൂര്‍: എഐ ക്യാമറ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നും എസ്ആര്‍ഐടിയുടെ  വക്കീല്‍ നോട്ടിസിന്  മറുപടി നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മൗനം തുടരുന്ന മുഖ്യമന്ത്രി, കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. ആരോപണങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചത്. ആരോപണം പിൻവലിക്കില്ല എന്ന് കാട്ടിയാണ് മറുപടി അയച്ചത്. ടെൻഡറിൽ എസ് ആര് ഐ ടി മറ്റു രണ്ടു കമ്പനികളുമായി ചേർന്ന് മത്സരിച്ചു.വ ൻ തുകക്ക് ടെൻഡർ നേടി. എല്ലാ നിബന്ധനകളും ആട്ടിമറിച്ചാണ് ഉപകരാര്‍ കൊടുത്തത്. പ്രസാദിയോ ആണ് കാര്യങ്ങൾ നടത്തുന്നത്. കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങൾ നടക്കുന്നു. കർണാടകയിൽ 40ശതമാനമാണ് സർക്കാർ പദ്ധതികളില്‍ കമ്മീഷനെങ്കില്‍ കേരളത്തിലെ എഐ ക്യാമറ ഇടപാടില്‍ അത് 65 ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

ഏത് ഏജൻസി അന്വേഷിച്ചാലും സർക്കാരിന് വെള്ളപൂശുന്ന റിപ്പോർട്ട്‌ നൽകാൻ പറ്റില്ല. അന്വേഷിച്ച വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എവിടെയാണ്.അദ്ദേഹം അവധിക്കു പോയെന്നും സതീശന്‍ പറഞ്ഞു. കൂടുതൽ അഴിമതി കഥകൾ പുറത്തു വരും. മുഖ്യമന്ത്രി തലയിൽ മുണ്ടിട്ടു പോകേണ്ട സ്ഥിതിയാണ് ഇനി വരാൻ പോകുന്നത്. ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്ന് പറഞ്ഞാണ് എസ് ആര് ഐ ടി ക്കു മറുപടി നൽകിയത്. കോടതിയിൽ എല്ലാ രേഖകളും ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

PREV
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം