വരും​ദിവസങ്ങളിൽ പുറത്തിറങ്ങുമ്പോൾ കുട മറക്കണ്ട, മഴ വരുന്നുണ്ട്; 26ന് കാലവർഷമെത്തിയേക്കും, ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Published : May 22, 2026, 03:30 PM IST
rain alert

Synopsis

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 26ന് കാലവർഷം എത്തുമെന്നാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ മാസം 26 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ആലപ്പുഴയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ശക്തമായ മഴയ്ക്കും മണിക്കൂറിൽ വരെ വേ​ഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ശക്തമായി കേരളം തെക്കൻ തമിഴ്നാട് എന്നിവയ്ക്ക് മുകളിലൂടെ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടതായും അറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 26ന് കാലവർഷം എത്തുമെന്നാണ് മുന്നറിയിപ്പ്. അതോടെ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പുള്ളത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിപിഎം കേന്ദ്ര കമ്മിറ്റിക്ക് തുടക്കം, പിണറായി പ്രതിപക്ഷ നേതാവായതിൽ കേന്ദ്ര കമ്മിറ്റിയിലും എതിർപ്പുയർന്നേക്കും
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; 'സർക്കാർ തീരുമാനമല്ല, കോടതി ഉത്തരവിന്റെ ഭാ​ഗമായുളള നടപടി'; പ്രചാരണങ്ങളെ തള്ളി മന്ത്രി കെ എ തുളസി