ആശ്വാസമഴ?; കൊടും ചൂടിനിടെ നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Published : May 07, 2024, 01:44 PM IST
ആശ്വാസമഴ?; കൊടും ചൂടിനിടെ നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Synopsis

ഇന്ന് മലയോരമേഖലകളിലും വടക്കൻ കേരളത്തിലെ ചിലയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. പലയിടങ്ങളിലും രാത്രിയിലും പുലര്‍ച്ചെയും തന്നെ മഴ പെയ്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ നാളെ രണ്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. ഇടുക്കിയിലും മലപ്പുറത്തുമാണ് മുന്നറിയിപ്പ്. രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് ഉള്ളത്. അതായത് ശക്തമായ മഴയ്ക്ക് തന്നെ ഇവിടങ്ങളില്‍ സാധ്യതയുണ്ട്. 

അതേസമയം ഇന്ന് മലയോരമേഖലകളിലും വടക്കൻ കേരളത്തിലെ ചിലയിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. പലയിടങ്ങളിലും രാത്രിയിലും പുലര്‍ച്ചെയും തന്നെ മഴ പെയ്തു. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. 

12 തീയതി വരെ കേരളത്തില്‍ മഴ സാധ്യതയെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇടുക്കിക്കും മലപ്പുറത്തിനും പുറമെ വയനാട്ടിലും അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

Also Read:- ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'