ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു

Published : May 07, 2024, 01:29 PM IST
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റയാള്‍ മരിച്ചു

Synopsis

നാദാപുരം വാണിമേൽ പാലത്തിന് സമീപത്തെ  അരയാൽ മരത്തിന്‍റെ തടിഭാഗം ബൈക്ക് യാത്രക്കാരുടെ മുകളിൽ പതിക്കുകയായിരുന്നു ബൈക്ക് ഓടിച്ചിരുന്ന പാറോള്ള പറമ്പത്ത് നൗഫൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കല്ലാച്ചിയിലെ ടാക്സി ഡ്രൈവർ, വാണിമേൽ ചേലമുക്ക് സ്വദേശി ഏക്കോത്ത് അസീസ് ആണ് മരിച്ചത്. 

നാദാപുരം വാണിമേൽ പാലത്തിന് സമീപത്തെ  അരയാൽ മരത്തിന്‍റെ തടിഭാഗം ബൈക്ക് യാത്രക്കാരുടെ മുകളിൽ പതിക്കുകയായിരുന്നു ബൈക്ക് ഓടിച്ചിരുന്ന പാറോള്ള പറമ്പത്ത് നൗഫൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഗുരുത പരിക്കേറ്റ അസീസ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Also Read:- ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ത്തു; യുവാവ് അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം
പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി