കാസര്‍കോട് ജില്ലയിൽ മഴ തുടരുന്നു, താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറുന്നു

Published : Jul 10, 2022, 02:46 PM ISTUpdated : Jul 22, 2022, 11:04 PM IST
കാസര്‍കോട് ജില്ലയിൽ മഴ തുടരുന്നു, താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറുന്നു

Synopsis

കർണാടക തീരംവരെ നിലനിന്നിരുന്ന ന്യുനമർദ്ദ പാത്തി ( Off shore Trough) വീണ്ടും വടക്കൻ കേരള തീരത്തിലേക്ക് വ്യാപിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

കാസർകോട്: കാസർഗോഡ് ജില്ലയിൽ ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷം. തേജസ്വിനി പുഴ കരകവിഞ്ഞൊഴുകിയതിനാൽ നീലേശ്വരം പാലായിയിലും പരിസരങ്ങളിലും വീടുകളിൽ വെള്ളം കയറി. മധുവാഹിനി കരകവിഞ്ഞതോടെ മധൂർ ക്ഷേത്ര പരിസരം വെള്ളത്തിന് അടിയിലായി. കനത്ത മഴയെ തുടർന്ന് വെള്ളരിക്കുണ്ട് പനത്തടി കമ്മാടി കോളനിയിലെ ഒൻപത് കുടുംബങ്ങളിലെ 29 പേരെ മാറ്റി പാർപ്പിച്ചു. കല്ലേപ്പള്ളി പ്രദേശത്ത് ഇന്ന് രാവിലെ 6.23 ന്  നേരിയ ഭൂചലനമുണ്ടായി.

കർണാടക തീരംവരെ നിലനിന്നിരുന്ന ന്യുനമർദ്ദ പാത്തി ( Off shore Trough) വീണ്ടും വടക്കൻ കേരള തീരത്തിലേക്ക് വ്യാപിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇതോടെ വടക്കൻ കേരളത്തിൽ വീണ്ടും മഴ കനക്കാനാണ് സാധ്യത. ജൂലൈ മാസത്തിൽ ഉടനീളം മലബാറിലെ ജില്ലകളിൽ മഴ തുടരുകയാണ്. 

ഈ സീസണിൽ  സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ലഭിച്ച ആദ്യ ജില്ലയായി കാസറഗോഡ് മാറിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. ജൂൺ 1 മുതൽ ജൂലൈ 10 വരെ ജില്ലയിൽ സാധാരണ ലഭിക്കേണ്ടത് 1300 mm മഴയാണ് എന്നാൽ നിലവിൽ ലഭിച്ചത് 1302 mm മഴയാണ്. ആദ്യ 30 ദിവസം 478 mm മഴ മാത്രം( 51% കുറവ് ) ലഭിച്ചപ്പോൾ  പിന്നീടുള്ള 10 ദിവസം കൊണ്ട് പെയ്തത് 824 mm!!!.( 162% കൂടുതൽ ) ലഭിച്ചു.

ദില്ലി: കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയുടെ വിവിധ ഭാ​ഗങ്ങൾ മഴയിൽ തകർന്നതിന് പിന്നാലെ വിമർശനവുമായി ബിജെപി എംപി വരുൺ ​ഗാന്ധി.   എക്സ്പ്രസ് വേയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തെ ചോദ്യം ചെയ്ത് അദ്ദേഹം രം​ഗത്തെത്തി. 15,000 കോടി രൂപ ചെലവിൽ നിർമ്മിച്ച എക്‌സ്പ്രസ് വേയ്ക്ക് അഞ്ച് ദിവസത്തെ മഴ പോലും താങ്ങാൻ കഴിയുന്നില്ലെങ്കിൽ, അതിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയരുന്നുവെന്ന് അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.

 

 

296 കിലോമീറ്റർ നീളമുള്ള ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേയുടെ ഭാഗങ്ങൾ ജലൗൺ ജില്ലയ്ക്ക് സമീപമുള്ള ചിരിയ സലേംപൂരിൽ തകർന്നിരുന്നു. വ്യാഴാഴ്ച കനത്ത മഴയെത്തുടർന്ന് വിവിധയിടങ്ങളിൽ കുഴികൾ രൂപപ്പെട്ടു. ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട കമ്പനികൾക്കുമെതിരെ നടപടിയെടുക്കണമെന്നും വരുൺ ഗാന്ധി ആവശ്യപ്പെട്ടു. പ്രോജക്ട് മേധാവിയെയും ബന്ധപ്പെട്ട എഞ്ചിനീയറെയും ഉത്തരവാദിത്തപ്പെട്ട കമ്പനികളെയും വിളിച്ചുവരുത്തി അവർക്കെതിരെ നടപടിയെടുക്കണംമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവും വിമർശനവുമായി രം​ഗത്തെത്തി. 
കുഴികൾ അടച്ച് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ബിജെപിയെ വിമർശിച്ചു. ബിജെപിയുടെ ആത്മാർഥമായ വികസനത്തിന്റെ ഗുണനിലവാരത്തിന്റെ മാതൃകയാണ് എക്സ്പ്രസ് വേയെന്ന് അഖിലേഷ് യാദവ് വിമർശിച്ചു.

മെട്രോയില്‍ പെണ്‍കുട്ടിയുടെ റീല്‍ വീഡിയോ വൈറലായി; പിന്നാലെ വരുന്നത് എട്ടിന്‍റെ പണി.!

ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ വലിയ ആളുകളാണ് ഉദ്ഘാടനം ചെയ്തത്. ഒരാഴ്ചയ്ക്കുള്ളിൽ വൻ അഴിമതിയാണ് പുറത്തുവന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ജൂലൈ 16നാണ് പ്രധാനമന്ത്രി മോദി എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്.  ചിത്രകൂടത്തെയും ഇറ്റാവയിലെ കുദ്രേലിനെയും ബന്ധിപ്പിക്കുന്ന നാലുവരി അതിവേഗ പാത ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്നു.എക്‌സ്‌പ്രസ് വേ ഉദ്ഘാടനം ചെയ്ത് നാല് ദിവസത്തിന് ശേഷമാണ് വികസനം തകർന്നത്.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം