
ഇടുക്കി: ആവശ്യത്തിന് മരുന്നോ ചികിത്സിക്കാന്‍ വേണ്ട ഡോക്ടര്‍മാരോ ഇല്ലാത്ത സ്ഥിതിയാണ് ഇടുക്കി ജില്ലയിലെ പ്രധാനപെട്ട സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയായ അടിമാലിയുടേത്. രണ്ട് താലുക്കുകളില്‍ നിന്നായി പ്രതിദിനം ആയിരത്തിലധികം പേര്‍ ചികിത്സ തേടുന്ന ആശുപത്രിയിലാണ് ഈ ദുര്‍ഗതി. ചില മരുന്നകുള്‍ക്ക് മാത്രമേ ക്ഷാമമുള്ളെന്നും ഉടന്‍ പരിഹരിക്കുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.
രണ്ടു താലൂക്കുകളിലായി 20 തില്‍ അധികം പഞ്ചായത്തുകള്‍ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ജില്ലയില്‍ എറ്റവുമധികം ആദിവാസികള്‍ ചികിത്സയ്ക്ക് എത്തുന്ന സ്ഥലവും ഇതാണ്. ആശുപത്രി കണക്ക് പ്രകാരം മുമ്പ് പ്രതിദിനം ആയിരത്തിനടുത്ത് രോഗികളായിരുന്നു ചികിത്സയ്ക്ക് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്ഥമാണ്. കിടത്തി ചികിത്സയ്ക്കായി 80 കിലോമീറ്ററ്‍ സഞ്ചരിച്ച് മറയൂരില്‍ നിന്നും വട്ടവടയില്‍ നിന്നുമെത്തുന്നവര്‍ പോലും നിരാശരായി മടങ്ങുകയാണ്. പല സ്പെഷ്യാലിറ്റി വിഭാഗത്തിലും ഡോക്ടര്‍മാരില്ല.
മൊത്തം 25 ഡോക്ടര്‍മാര്‍ വേണ്ടിടത്തുള്ളത് 10 പേര്‍ മാത്രമാണുള്ളത്. ഗൈനക്കോളജിയിലും അസ്ഥിരോഗ വിഭാഗത്തിലും മാത്രമാണ് സ്ഥിരം ഡോക്ടര്‍മാരുള്ളത്. ജൂനിയര്‍ ഡോക്ടര്‍മാരുടെ കുറവ് വലിയ പ്രതിസന്ധിയാണ് അത്യാഹിത വിഭാഗത്തിലും ഔട്ട് പേഷ്യന്‍റ് വിഭാഗത്തിലുമുണ്ടാക്കുന്നത്. ഇതിലും ഭീകരമാണ് മരുന്നുകളുടെ ക്ഷാമം. നഴ്സിംഗ് അസിസ്റ്റന്‍റുമാരുടെയെടക്കം ആശുപത്രിയിലെ നിരവധി തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നു. മരുന്നിന്‍റെ കുറവ് താല്‍കാലിക ക്ഷാമം മാത്രമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. ഡോക്ടര്‍മാരുടെ കുറവ് എങ്ങനെ പരിഹരിക്കുമെന്ന് പറയാന്‍ വകുപ്പ് തയ്യാറുമല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam