മൂന്ന് ദിവസം ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By Web TeamFirst Published Sep 19, 2020, 6:54 AM IST
Highlights

കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമാകും.

തിരുവനന്തപുരം:  സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന്റെ ഭാഗമായി അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ശക്തമാകും. കേരളാ തീരത്ത് 55 കിലോമീറ്റര്‍ വേഗതില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. കാലവര്‍ഷം അവസാനിക്കാന്‍ 11 ദിവസം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് ഇതുവരെ ശരാശരിക്കും മുകളില്‍ മഴ ലഭിച്ചിട്ടുണ്ട്.

click me!