മലപ്പുറത്തും പാലക്കാടും യെലോ അലര്‍ട്ട്; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ മഴ പ്രവചനം

Published : Apr 20, 2019, 05:54 PM IST
മലപ്പുറത്തും പാലക്കാടും യെലോ അലര്‍ട്ട്; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ മഴ പ്രവചനം

Synopsis

മലപ്പുറം  കൂടാതെ പാലക്കാട്‌ ജില്ലയിലും നല്ല മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ യെലോ അലര്‍ട്ട്  പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: മലപ്പുറം  കൂടാതെ പാലക്കാട്‌ ജില്ലയിലും നല്ല മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. ഇവിടങ്ങളില്‍ യെലോ അലര്‍ട്ട്  പ്രഖ്യാപിച്ചു.  കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇറക്കിയ പുതിയ മുന്നറിയിപ്പിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.  കണ്ണൂരും കാസര്‍കോടും ഒഴികെ മറ്റെല്ലാ ജില്ലകളിലും അടുത്ത  ബുധനാഴ്ച വരെ വേനല്‍ മഴ ലഭിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ 21, 22 തിയതികളിലൊഴികെ നേരിയ തോതില്‍ മഴ ലഭിക്കും. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിലന് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡാറ്റാ ചോർച്ചയിൽ മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും പങ്കുണ്ട്, കേസെടുത്ത് അന്വേഷിക്കണം; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വിഡി സതീശൻ
'ഭരണപക്ഷ എംഎൽഎ ആയാൽ ഇങ്ങനെ വേണം, ഒരുപാട് കാര്യങ്ങൾ അഞ്ച് തവണ ചെയ്യാൻ സാധിച്ചു': പരിഹാസവുമായി പി സി ജോർജ്