Kerala Rain : അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ; ചക്രവാതച്ചുഴിയും കാലവർഷക്കാറ്റും മഴയ്ക്ക് കാരണം

Published : May 30, 2022, 09:49 AM ISTUpdated : May 30, 2022, 12:44 PM IST
Kerala Rain : അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ; ചക്രവാതച്ചുഴിയും കാലവർഷക്കാറ്റും മഴയ്ക്ക് കാരണം

Synopsis

അതേസമയം കാലവർഷം അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടി മിന്നലോടു (thunderstorm)കൂടിയ വ്യാപകമായ മഴക്ക് (rain) സാധ്യത. ഇന്ന് മുതൽ ജൂൺ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അറബിക്കടലിലെ കാലവർഷ കാറ്റിന്റെയും അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ കേരളത്തിന്‌ മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനം മൂലം ആണിത്.

കേരളത്തിന് മുകളിൽ  സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി  നിലവിൽ തെക്ക് കിഴക്കൻ അറബികടലിൽ വടക്കൻ കേരള - കർണാടക  തീരത്തിനു മുകളിൽ 3.1 km നും 4.5 km ഉയർത്തിൽ സ്ഥിതി ചെയ്യുന്നു.

തെക്ക് കിഴക്കൻ അറബികടലിന് മുകളിലെ ചക്രവാതചുഴി മുതൽ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ് നാടിനും മുകളിലൂടെ ന്യുന മർദപാത്തി ( trough ) സ്ഥിതി ചെയ്യുന്നു

അതേസമയം കാലവർഷം അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളിൽ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

15നകം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന് സതീശൻ, പക്ഷേ എങ്ങനെ? ഈ മാസം മുഴുവൻ പവർ കട്ടിന് സാധ്യത
ജോലിക്കിടെ ഹൃദയാഘാതം; സൈനികന്‍ മിദ്ലാജിന് വിട നൽകി ജന്മനാട്, ഔദ്യോഗിക സൈനിക ബഹുമതികളോടെ ഖബറടക്കം