പൊളളുന്ന ചൂടിന് ആശ്വാസം, തിരുവനന്തപുരത്തും കോട്ടയത്തും കനത്ത മഴ, 5 ജില്ലകളിൽ മഴയെന്ന പ്രവചനം ശരിയായി

Published : Mar 22, 2024, 09:30 PM ISTUpdated : Mar 22, 2024, 09:41 PM IST
പൊളളുന്ന ചൂടിന് ആശ്വാസം, തിരുവനന്തപുരത്തും കോട്ടയത്തും കനത്ത മഴ,  5 ജില്ലകളിൽ മഴയെന്ന പ്രവചനം ശരിയായി

Synopsis

കേരളത്തിൽ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം :  കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം ശരിയായി. പൊളളുന്ന ചൂടിന് ആശ്വാസമായി കേരളത്തിൽ പലയിടത്തും വേനൽമഴ. തിരുവനന്തപുരം നഗരഭാഗങ്ങളിൽ രാത്രി 9 മണിയോടെ ശക്തമായ മഴ ലഭിച്ചു. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉച്ചക്ക് ശേഷം ശക്തമായ മഴ ലഭിച്ചു. പാലാ, ഭരണങ്ങാനം, പൂഞ്ഞാർ , മേലുകാവ് , ഈരാറ്റുപേട്ട മേഖലകളിലെല്ലാം മഴ പെയ്തു.  

കേരളത്തിൽ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.  

 

 

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ