രാജമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 28, മണ്ണിനടിയിൽ ഇനിയും 42 പേർ

Published : Aug 09, 2020, 09:49 AM ISTUpdated : Aug 09, 2020, 11:48 AM IST
രാജമലയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 28, മണ്ണിനടിയിൽ ഇനിയും 42 പേർ

Synopsis

സ്നിഫർ ഡോഗുകളെ ഉപയോഗിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. കനത്ത മഴയായതിനാൽ സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും ദുഷ്കരം തന്നെയാണ്. ഇപ്പോൾ കണ്ടെടുത്തവരെ തിരിച്ചറിഞ്ഞിട്ടില്ല. 

ഇടുക്കി: രാജമലയിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ, മരണസംഖ്യ 28 ആയി ഉയർന്നു. ഇനിയും ഇവിടെ നിന്ന് 42 പേരെ കണ്ടെത്താനുണ്ട്. സ്നിഫർ ഡോഗുകളെ ഉപയോഗിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. കനത്ത മഴയായതിനാൽ സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും ദുഷ്കരം തന്നെയാണ്. ഇപ്പോൾ കണ്ടെടുത്തവരെ തിരിച്ചറിഞ്ഞിട്ടില്ല. 

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്ഥലം സന്ദർശിച്ചു. കരിപ്പൂർ ദുരന്തത്തിലെ ഇരകൾക്ക് മാത്രമല്ല രാജമലയിലെ ദുരന്തബാധിതകർക്കും പത്ത് ലക്ഷം രൂപയുടെ സഹായധനം സർക്കാർ പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കാത്തതിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കരിപ്പൂരിലെയും രാജമലയിലെയും ദുരന്തബാധിതർക്ക് രണ്ട് തരം സഹായധനം പ്രഖ്യാപിക്കുക വഴി സംസ്ഥാനസർക്കാരിന് ഇരട്ടനീതിയെന്ന് സ്ഥലം എംപി ഡീൻ കുര്യാക്കോസ് പറഞ്ഞു. കരിപ്പൂരിലെ ജനങ്ങൾക്ക് ലഭിക്കേണ്ട സഹായധനം തന്നെയാണ് പത്ത് ലക്ഷം രൂപ. എന്നാൽ ഇടുക്കിയിലെ രാജമലയിൽ അപകടത്തിൽപ്പെട്ട പാവങ്ങൾക്കും അതേ രീതിയിലുള്ള സഹായവം ആവശ്യമുണ്ടെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. 

Read more at: 'ഞാനിനി ആരോട് പറയും സാറേ', രാജമലയിൽ മക്കളെ തിരയുന്ന രണ്ട് അച്ഛൻമാർ, പെയ്തുതോരാതെ കണ്ണീർ

അതീവദുഷ്കരമാണ് പെട്ടിമുടിയിലെ തെരച്ചിൽ ഇപ്പോഴും, മണ്ണിനടിയിൽ നിന്ന് എത്ര പേരെ പുറത്തെടുക്കാനാകുമെന്ന് പോലും സംശയമാണ്. ചിലർ പെട്ടിമുടിപ്പുഴയിൽ ഒഴുകിപ്പോയിരിക്കാമെന്നും സംശയമുണ്ട്. 

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഇന്ന് ദുരന്ത സ്ഥലം സന്ദർശിക്കും.വി മുരളീധരൻ ഉച്ചയ്ക്ക് 12 മണിക്കാകും എത്തുക. രക്ഷാദൗത്യത്തിൽ സഹായിക്കാൻ തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിശമനസേനയുടെ അമ്പതംഗ സംഘവും എത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി