വിഴിഞ്ഞം വേദി വിവാദം; 'കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ': രാജീവ് ചന്ദ്രശേഖർ

Published : May 03, 2025, 12:25 PM ISTUpdated : May 03, 2025, 04:27 PM IST
വിഴിഞ്ഞം വേദി വിവാദം; 'കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമെങ്കിൽ ഡോക്ടറെ കാണട്ടെ': രാജീവ് ചന്ദ്രശേഖർ

Synopsis

താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണാനാണ്. അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പരിഹാസം.

ആലപ്പുഴ: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലെ ഇരിപ്പിടത്തെച്ചൊല്ലിയുള്ള പരിഹാസത്തിൽ സിപിമ്മിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഹമ്മദ് റിയാസിനെ പരോക്ഷമായി പരിഹസിച്ച് കൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി. താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണാനാണ്. അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പരിഹാസം. എത്ര വേണമെങ്കിലും ട്രോളിക്കോളൂ, ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞു. മരുമകന് വേണമെങ്കില്‍ ഈ ട്രെയിനില്‍ കയറാമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. 

കേരളത്തിൽ മാറ്റം വരുത്താൻ ബിജെപിക്കേ കഴിയൂ. ബിജെപിയെ അധികാരത്തിൽ എത്തിച്ചിട്ടേ ഞാൻ ഇവിടെ നിന്ന് പോകൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഴിഞ്ഞം ഇന്ത്യയ്ക്ക് വേണ്ടിയുള്ള പ്രോജക്റ്റാണ്. ചില രാജവംശത്തിലെ മരുമകന് ചില പ്രശ്നങ്ങളുണ്ട്. വേദിയില്‍ നേരത്തെ വന്നത് കാണുമ്പോൾ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമായി. മരുമകൻ ഡോക്ടറെ കാണട്ടെ എന്നും രാജീവ്‌ ചന്ദ്രശേഖർ പരിഹസിച്ചു. സിപിഎമ്മുകാര്‍ മുഴുവൻ ട്രോളുകയാണ്. വിഴിഞ്ഞം തുറമുഖം സാക്ഷാൽക്കരിക്കാൻ കാരണം നരേന്ദ്രമോദിയാണ്. അവര്‍ക്ക് ഇനി എന്തുമാത്രം സങ്കടപ്പെടാൻ ഇരിക്കുന്നു. എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ. ഈ ട്രെയിൻ വിട്ടു കഴിഞ്ഞു. ആർക്ക് വേണമെങ്കിലും ട്രെയിനിൽ കയറാം . മരുമകന് വേണമെങ്കിലും ഈ ട്രെയിനിൽ കയറാമെന്ന് രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. താൻ നേരത്തെ വേദിയില്‍ എത്തിയതാണ് ചിലർക്ക് വിഷമം. പ്രവർത്തകർ നേരത്തെ വരും. അവരെ കാണാനാണ് താൻ നേരത്തെ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുഡിഎഫിന് ജനങ്ങളോട് പ്രതിബദ്ധതയില്ല, കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണുള്ളതെന്നും മുഖ്യമന്ത്രി
പഴയ നൂറ് രൂപ നോട്ട് നൽകി, കെഎസ്ആർടിസി ജീവനക്കാരനും യാത്രക്കാരനും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും