തിരുവനന്തപുരം സീറ്റ് ലക്ഷ്യമല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍, ബിജെപിക്ക് കേരളത്തില്‍ അനുകൂലസാഹചര്യം ഉണ്ടാകും

Published : Dec 02, 2023, 03:29 PM ISTUpdated : Dec 02, 2023, 03:34 PM IST
 തിരുവനന്തപുരം സീറ്റ്  ലക്ഷ്യമല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍, ബിജെപിക്ക് കേരളത്തില്‍ അനുകൂലസാഹചര്യം ഉണ്ടാകും

Synopsis

രാജ്യ പുരോഗതിക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍  ബിജെപി  ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും കേന്ദ്രമന്ത്രി

 കോഴിക്കോട്: കേരളത്തില്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല സാഹചര്യം ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.തിരുവനന്തപുരത്ത് മത്സരിക്കലല്ല തന്‍റെ  ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യ പുരോഗതിക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍  ബിജെപി  ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ അകത്തും പുറത്തും ശക്തികള്‍ ശ്രമിക്കുന്നുണ്ട്. ഈ വെല്ലുവിളി തടയാന്‍ ബിജെപിക്ക് കരുത്തുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിയുടെ പൂര്‍വ്വകാല പ്രവര്‍ത്തകരുടെ സംഗമം കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹമാസ് ഭീകരസംഘടനയാണെന്ന് സാമാന്യബോധമുള്ളവർക്കൊക്കെ മനസിലാകും. ഇതൊരു രാഷ്ട്രീയവിഷയമല്ല. ഭീകരവാദത്തെ എതിർക്കാനാണ് എൻഡിഎയുടെ ഭീകരവിരുദ്ധ സദസെന്നും രാജീവ് ചന്ദ്രശേഖർ  പറഞ്ഞു

 

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായ കേസ്; കടുത്ത നടപടികൾ ഡിസംബർ 14 വരെ പാടില്ലെന്ന് ഹൈക്കോടതി

PREV
Read more Articles on
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്