പി എസ് സി സമരം: ഉദ്യോഗാർഥികളെ ചർച്ചക്ക് വിളിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖർ കത്തയച്ചു

Published : Aug 09, 2026, 11:45 AM IST
Rajeev Chandrasekhar

Synopsis

പിഎസ് സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ, അവരെ ചർച്ചയ്ക്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്തയച്ചു.

തിരുവനന്തപുരം: പിഎസ് സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കത്തയച്ചു. തെരുവിലിറങ്ങി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിക്കണമെന്ന് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബിജെപിയുടെ നിലപാട്. പിഎസ് സി ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ മുൻനിർത്തി സമരം കൂടുതൽ ശക്തമാക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ ബിജെപി കോർ കമ്മിറ്റി യോഗം ചേർന്ന് സമരം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികൾക്ക് രൂപം നൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗൗതം കൃഷ്ണയ്ക്കായി തെരച്ചിൽ നടത്താൻ ഐഎൻഎസ് കൽപ്പേനി, പ്രത്യേക ഹെലിപാഡും നിർമിച്ചു; സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് അമ്മ
സിജെപിയുമായുള്ള താരതമ്യം; നേതൃത്വത്തിന് കടുത്ത അതൃപ്‌തി, ശശി തരൂരിനെ തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ