സിജെപിയുമായുള്ള താരതമ്യം; നേതൃത്വത്തിന് കടുത്ത അതൃപ്‌തി, ശശി തരൂരിനെ തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ

Published : Aug 09, 2026, 11:20 AM IST
Shashi Tharoor

Synopsis

യുവാക്കളെ കേൾക്കുന്നതിൽ കോൺഗ്രസ് സിജെപിയെ പോലെ ഫലപ്രദമായില്ലെന്ന ശശി തരൂരിന്റെ പരാമർശത്തിൽ പാർട്ടിയിൽ കടുത്ത അതൃപ്തി. രാഹുൽ ഗാന്ധിയുടെ നീക്കങ്ങളെ റദ്ദാക്കുന്ന പ്രസ്താവനയാണിതെന്ന് നേതാക്കൾ വിലയിരുത്തിയപ്പോൾ, തൻ്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന് തരൂർ വിശദീകരിച്ചു.

ദില്ലി: സിജെപിയുമായുള്ള താരതമ്യത്തിൽ ശശി തരൂരിനെ തള്ളിപറഞ്ഞ് കോൺഗ്രസ് നേതാക്കൾ. പരാമർശത്തിൽ നേതൃത്വത്തിൽ കടുത്ത അതൃപ്‌തിയുണ്ടെന്നാണ് വിവരം. രാഹുൽഗാന്ധിയുടെ നീക്കങ്ങളെ റദ്ദാക്കുന്ന പ്രസ്താവനയാണെന്നും ബിജെപിക്ക് വടികൊടുത്തെന്നും നേതാക്കൾ പറയുന്നു. എന്നാൽ പരാമർശത്തിൽ വിശദീകരണവുമായി തരൂർ രം​ഗത്തെത്തി. വാക്കുകൾ വളച്ചൊടിച്ചുവെന്നും പാർട്ടിക്കും, നേതൃത്വത്തിനുമെതിരായ ആക്രമണമെന്ന് വ്യാഖ്യാനിച്ചെന്നും തരൂർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന സംവാദ പരിപാടിയിലാണ് തരൂരിൻ്റെ പരാമർശം ഉണ്ടായത്.

ജെൻസികളെ കേൾക്കാൻ കോൺ​ഗ്രസിനായോ എന്ന് പരിശോധിക്കണമെന്നാരുന്നു ശശി തരൂരിൻ്റെ പരാമർശം. സിജെപിക്ക് ജെൻസികളുടെ ശബ്ദമാകാൻ കഴിഞ്ഞുവെന്നും ഇതേപോലെ കോൺഗ്രസിന് അവരുടെ വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ ആയില്ലെന്നും ശശി തരൂർ കുറ്റപ്പെടുത്തി. എന്തുകൊണ്ട് ഇതിന് കഴിഞ്ഞില്ലെന്ന് സ്വയം ചിന്തിക്കണം. രാഹുൽ ഗാന്ധിയും വിദ്യാർത്ഥികളുടെ വിഷയങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാൽ സിജെപിയെ പോലെ ഫലപ്രദമായില്ല. യുവാക്കളെ കേട്ടില്ലെങ്കിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അപ്രസക്തമാകും എന്നും തരൂർ പറഞ്ഞു. മുംബൈയിൽ നടന്ന സംവാദ പരിപാടിയിലാണ് തരൂരിൻ്റെ പ്രസ്താവന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വന്ദേമാതരം വിവാദം: വിശദീകരണവുമായി ലോക് ഭവൻ; `മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ല'
അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ്, കൊടുംക്രിമിനലെന്ന് റിപ്പോർട്ട് നൽകും