
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ. വികസിത കേരളം ബ്ലൂപ്രിന്റിനുള്ള കേന്ദ്ര സർക്കാരിന്റെ പിന്തുണയും കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു. പതിവ് പോലെ കേരളത്തിലെ വിശേഷങ്ങളും കേരളത്തിലെ ബി ജെ പി കാര്യകർത്താക്കളുടെ വിവരങ്ങളും അമിത് ഷാ ചോദിച്ചറിഞ്ഞെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
ഭാരതത്തിന്റെ ആഭ്യന്തരമന്ത്രിയും പ്രിയ നേതാവുമായ അമിത് ഷാ ജിയെ സന്ദർശിച്ച് കേരളത്തിന്റെ വികസന കാര്യങ്ങളും അതോടൊപ്പം വികസിത കേരളം ബ്ലൂപ്രിന്റിനുള്ള കേന്ദ്ര സർക്കാരിന്റെ പിന്തുണയും ചർച്ച ചെയ്തു. പതിവ് പോലെ കേരളത്തിലെ വിശേഷങ്ങളും കേരളത്തിലെ ബി ജെ പി കാര്യകർത്താക്കളുടെ വിവരങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam